Latest NewsNEWS

ചെറുപ്പകാലത്തെ അതിമനോഹരമായ ഒരു ഫോട്ടോയുമായി ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സഹോദരന്‍

നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ പ്രിയതാരം ഭാവനയുടെ പിറന്നാള്‍ ആണിന്ന്. താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ മലയാളികളികളുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യറും താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. ഇപ്പോള്‍ ഇതാ ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരത്തിന്റെ സഹോദരന്‍ രാജേഷ് ബി.മേനോന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ചെറുപ്പകാലത്തെ അതിമനോഹരമായ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് രാജേഷ് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. പിറന്നാള്‍ ആശംസകള്‍ കാത്തീ വരും വർഷങ്ങൾ കൂടുതൽ വർണ്ണാഭവും കരുത്തുള്ളതുമായിരിക്കട്ടെ എന്നാണ് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. കാര്‍ത്തിക എന്നാണ് ഭാവനയുടെ യഥാര്‍ഥ പേര്. പിന്നീട് സിനിമയ്ക്ക് വേണ്ടി ഭാവന എന്ന പേര് മാറ്റുകയായിരുന്നു.

https://www.facebook.com/cosmicfeather2020/posts/667649223791495

ഇപ്പോള്‍ തൃശ്ശൂരിലെ തന്റെ വീട്ടില്‍ ക്വാറന്റൈനിലാണ് താരം. രണ്ടുമാസത്തെ കോവിഡ് ലോക്ക്ഡൗണിനു ശേഷം അമ്മയേയും സഹോദരനെയും കാണാന്‍ നാട്ടിലെത്തിയതായിരുന്നു ഭാവന. ബെംഗളൂരുവിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മുത്തങ്ങ അതിര്‍ത്തി വഴിയാണ് ഭാവന കേരളത്തിലെത്തിയത്. മെയ് 26നാണ് ഭാവന മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തിയത്.അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പമായിരുന്നു താരം കാറിലെത്തിയത് തുടര്‍ന്ന് സഹോദരനൊപ്പമായിരുന്നു യാത്ര. പിന്നീട് ചെക്ക് പോസ്റ്റിലെ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്കും വിധേയയായ ശേഷം പൊലീസ് അകമ്പടിയോടെയായിരുന്നു ഹോം ക്വാറന്റൈനിലേക്ക് ഭാവനയുടെ യാത്ര.

shortlink

Post Your Comments


Back to top button