
നടന് പൃഥ്വിരാജിന്റെ കോവിഡ് ടെസ്റ്റിന്റെ രണ്ടാം ഫലവും നെഗറ്റീവ്. 14 ദിവസത്തെ ക്വാറന്റൈന് കഴിഞ്ഞു നടത്തിയ ടെസ്റ്റിന്റെ ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. പതിനഞ്ചാം ദിവസമായ ഇന്ന് പൃഥ്വി സ്വന്തം ഫ്ളാറ്റിലേക്കു മടങ്ങും. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് ടെസ്റ്റിന്റെ ഫലവും നെഗറ്റീവായിരുന്നു. കോവിഡ് ടെസ്റ്റിന്റെ ഫലം ഫെയ്സ്ബുക്ക് പേജിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്വാറന്റീന് പൂര്‍ത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ജോര്‍ദ്ദാനിലെ ചിത്രീകരണത്തിനു ശേഷം കഴിഞ്ഞ മെയ് 22നാണ് പൃഥ്വിയും സംഘവും കേരളത്തിലെത്തിയത്. കൊച്ചിയിലെത്തിയ പൃഥ്വി സ്വയം കാറോടിച്ച് ഫോര്‍ട്ടു കൊച്ചിയിലെ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു താരം. ഇതിനിടെ ആടുജീവിതം അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കകള്‍ക്കു വഴി വച്ചിരുന്നു. പുതിയ ഫലം വന്നതോടെ പൃഥ്വിയുടെ ആരാധകര്‍ സന്തോഷത്തിലാണ്.
Post Your Comments