CinemaComing SoonLatest NewsNew ReleaseNEWS

തുടക്കം മുതലേ അദ്ദേഹമായിരുന്നു എന്റെ മനസില്‍ ഉണ്ടായിരുന്നത് ഇന്നത്തേതു പോലെ ഒരു സ്റ്റാര്‍ വാല്യൂ ഉള്ള നടനല്ലാത്തതിനാല്‍ ഒരു നിര്‍മാതാവിനെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു ; സുരാജിന്റെ പുതിയ ചിത്രത്തെ കുറിച്ച് സംവിധായകന്‍

കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഫുട്‌ബോളും രാഷ്ട്രീയവും പ്രമേയമാക്കി സുരാജ് വെഞ്ഞാറമൂടിനെയും ധ്യാന്‍ ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഹേമന്ത് ജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹിഗ്വിറ്റ. അയ്യപ്പദാസ് എന്ന കഥാപാത്രമായി ധ്യാനും പന്നിയന്നൂര്‍ മുകുന്ദന്‍ എന്ന രാഷ്ട്രീയ നേതാവായി സുരാജും എത്തുന്ന ചിത്രം അണിയറയില്‍ തയ്യാറെടുപ്പുകള്‍ ഒരുങ്ങുകയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ തിരക്കഥയുടെ പണിപ്പുരയിലായിരുന്നു എന്നും ഇതൊരു രാഷ്ട്രീയ ചിത്രമാണെന്നും എന്നാല്‍ സമാന്തരമായി ഫുട്‌ബോളിന്റെ കഥ കൂടി ഉള്ളതിനാല്‍ ഹിഗ്വിറ്റ എന്ന് പേരിട്ടതാണെന്നും സംവിധായകന്‍ പറയുന്നു. കഥ എഴുതല്‍ തുടങ്ങിയത് മുതല്‍ പന്നിയന്നൂര്‍ മുകുന്ദന്‍ എന്ന കഥാപാത്രത്തിന് സുരാജായിരുന്നു തന്റെ മനസില്‍ ഉണ്ടായിരുന്നതെന്നും സംവിധായകന്‍ പറയുന്നു.

അദ്ദേഹത്തിലേക്ക് എത്തിപ്പെടാന്‍ കുറച്ചധികം സമയമെടുത്തു. ആ സമയത്ത് ഇന്നത്തേതു പോലെ ഒരു സ്റ്റാര്‍ വാല്യൂ ഉള്ള നടനല്ല അദ്ദേഹമെന്നും, ആ ഘട്ടത്തില്‍ ഒരു നിര്‍മാതാവിനെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാം ഒത്തുവന്നപ്പോള്‍ സിനിമ ആരംഭിച്ചുവെന്നും ഹേമന്ത് പറയുന്നു. സെക്കന്‍ഡ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതരായ സജിത് അമ്മ, ബോബി തര്യന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അവരില്ലായിരുന്നെങ്കില്‍ ചിത്രം സാധ്യമാകുമായിരുന്നില്ലെന്നും അവരാണ് സിനിമയുടെ നട്ടെല്ലെന്നും ഹേമന്ത് ജി നായര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button