Latest NewsNEWS

ഒരു ഹായ് കിട്ടാന്‍ വല്ല ചാന്‍സും ഉണ്ടോയെന്ന് ആരാധകന്‍ ; കമന്റിന് മറുപടി നല്‍കി സുപ്രിയ

ബ്ലെസി ചിത്രമായ ആടുജീവിതം സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി മേയ് 22ന് ജോര്‍ദാനില്‍നിന്നും മടങ്ങിയെത്തിയ പൃഥ്വിരാജ് ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. പൃഥ്വിയുടെ കോവിഡ്-19 പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും താരത്തിന്റെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടില്ല. പൃഥ്വി തിരികെ വീട്ടില്‍ എത്തുന്നതും കാത്തിരിക്കുകയാണ് സുപ്രിയയും മകളും. പൃഥ്വി അടുത്തില്ലാത്ത ദിവസങ്ങളില്‍ ഇരുവരും ഒന്നിച്ചുളള പഴയകാല ചിത്രങ്ങളിലൂടെ ഇന്‍സ്റ്റഗ്രാമില്‍ ഓര്‍മ പങ്കുവയ്ക്കുന്നത് സുപ്രിയ പതിവാക്കിയിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള നല്ല നിമിഷങ്ങള്‍ സുപ്രിയ പങ്കുവച്ചിരുന്നു. ഇപ്പോള്‍ ഇതാ അത്തരത്തില്‍ വീണ്ടും ഒരു പഴയകാല ഓര്‍മയുമായി എത്തിയിരിക്കുകയാണ് സുപ്രിയ. 2011 ല്‍ ഹൈദരാബാദില്‍ നടന്ന ഉറുമി സിനിമയുടെ തെലുങ്ക് പതിപ്പിന്റെ മ്യൂസിക് ലോഞ്ച് പരിപാടിക്കിടെ എടുത്ത ചിത്രമാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴുളളതാണ് ഈ ഫോട്ടോയെന്ന് സുപ്രിയ എഴുതിയിട്ടുണ്ട്.

https://www.instagram.com/p/CA_-LPkJQpC/?utm_source=ig_embed

ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. അതില്‍ ഒരു കമന്റും സുപ്രിയ അതിന് നല്‍കിയ കമന്റുമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ചിത്രത്തിന് താഴെ ഒരു ആരാധകന്‍ പൃഥ്വിയെയും സുപ്രിയെയും ടാഗ് ചെയ്തുകൊണ്ട് ചോദിച്ചത് ഒരു ഹായ് കിട്ടാന്‍ വല്ല ചാന്‍സും ഉണ്ടോയെന്നായിരുന്നു. ഇതിനു ഞാന്‍ തന്നാല്‍ മതിയോ എന്നായിരുന്നു സുപ്രിയയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button