GeneralLatest NewsMollywood

ആറു വർഷത്തെ ഇടവേള കഴിഞ്ഞ് അമ്മയാകാനൊരുങ്ങിയപ്പോൾ ആശിച്ചത് ഒരു കാര്യം; സരിത ജയസൂര്യ

ആ പേര് ഉരുവിട്ടുകൊണ്ടേയിരുന്നു. അത് ഞാൻ ജയനോടു പറഞ്ഞിരുന്നു. പ്രസവസമയത്ത് പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു

താരവും താര കുടുംബവും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. മലയാളത്തിന്റെ പ്രിയ നടനാണ് ജയസൂര്യ. താരത്തിന്റെ ഭാര്യ സരിത കോസ്‌റ്റ്യൂം ഡിസൈനറായി സിനിമയുടെ പിന്നണിയില്‍ വിജയം നേടി മുന്നേറുകയാണ്. കൊച്ചി പനമ്പിള്ളി നഗറിലെ സരിത ജയസൂര്യ ഡിസൈൻ സ്‌റ്റുഡിയോയുടെ അമരക്കാരിയായ സരിതയ്ക്കും ജയസൂര്യയ്ക്കും ആദി, വേദ എന്നിങ്ങനെ രണ്ടു മക്കളാണ്. ഇപ്പോഴിതാ എട്ടുവയസ്സുകാരി വേദയുടെ അമ്മയായ സരിത മകളെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ്.

ആദി ജനിച്ച് ആറു വർഷത്തെ ഇടവേള കഴിഞ്ഞ് അമ്മയാകാനൊരുങ്ങിയപ്പോൾ അതൊരു പെൺകുഞ്ഞാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായി സരിത പറയുന്നു. അങ്ങനെ ആയാല്‍ ആൺകുട്ടിയും പെൺകുട്ടിയുമാകുമല്ലോ എന്ന ചിന്തയായിരുന്നു. ” ഗർഭകാലം ഏഴാം മാസമായപ്പോഴേക്കും എന്റെ മനസ്സിൽ എപ്പോഴും വേദ എന്നൊരു പേര് ഒാടിയെത്തുമായിരുന്നു. കുഞ്ഞിന്റെ ജെൻഡർ അറിയില്ല. എങ്കിലും അതൊരു പെൺകുഞ്ഞായിരിക്കുമെന്നു മനസ്സു പറഞ്ഞു. ആ പേര് ഉരുവിട്ടുകൊണ്ടേയിരുന്നു. അത് ഞാൻ ജയനോടു പറഞ്ഞിരുന്നു. പ്രസവസമയത്ത് പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു. വേദ എന്നാൽ അറിവ് എന്നാണർഥം. കൊച്ചി മരട് ഗ്രീഗോറിയൻ പബ്ലിക് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് വേദ.” സരിത ഒരു മാധ്യമത്തോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button