Latest NewsNEWS

കളര്‍ഫുള്‍ മാസ്‌കില്‍ സ്റ്റൈലിഷായി പേര്‍ളി മാണി ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍

ഈ ലോക്ക്ഡൗണ്‍ കാലത്ത് ഏതൊരാളും ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് മാസ്‌ക് ധരിക്കുക എന്നത്. ഇപ്പോള്‍ ഏറ്റവും ചെലവുള്ളത് മാസ്‌ക് ആയതിനാല്‍ തന്നെ പലരും വ്യത്യസ്ത മോഡലിലുള്ള മാസ്‌കുകളും നിര്മിച്ചു തുടങ്ങി. വാസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ മാസ്‌ക്കുകള്‍ വരെ ഇപ്പോള്‍ ഇറങ്ങുന്നുണ്ട്. ടെക്സ്റ്റൈല്‍ ഷോപ്പുകളില്‍ ഇതിനോടകം കളര്‍ഫുള്‍ മാസ്‌കുകള്‍ എത്തി കഴിഞ്ഞു. ഇപ്പോള്‍ ഇതാ അത്തരത്തില്‍ ഒരു കളര്‍ഫുള്‍ മാസ്‌കുപയോഗിച്ച് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പേര്‍ളി മാണി.

ഗൃഹലക്ഷ്മിക്കുവേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് പേര്‍ളി മാണി കളര്‍ഫുള്‍ മാസ്‌ക് ധരിച്ച് എത്തിയിരിക്കുന്നത്. നിങ്ങളുടെ മുഖത്ത് മാസ്‌ക് ധരിക്കുക, എന്നാല്‍ നിങ്ങളുടെ വ്യക്തിത്വത്തിലല്ല. നമ്മള്‍ സുരക്ഷിതമായി തുടരേണ്ടതുണ്ട്. നിങ്ങള്‍ മാസ്‌ക് ധരിക്കുക, സോഷ്യല്‍ ഡിസ്റ്റാന്‍സിംഗ് പരിശീലിക്കുക, കൈ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, ആവശ്യമുള്ളപ്പോള്‍ കയ്യുറകള്‍ ധരിക്കുക, നിങ്ങള്‍ പരമാവധി ചെയ്ത് ബാക്കിയുള്ളവ ദൈവത്തിനു വിട്ടുകൊടുക്കുക. ജാഗ്രത പാലിക്കുക എന്നു കുറിച്ചുകൊണ്ടാണ് താരം ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CBBQ8dPnbkE/?utm_source=ig_embed

പേര്‍ളിയെ ഇത്രയും സ്‌റ്റൈലിഷായി ഒരുക്കിയത് അര്‍ജുന്‍ വാസുദേവ് ആണ്. ഉണ്ണിയാണ് മേക്കപ്പിനു പിന്നില്‍. അരുണ്‍ ആണ് പേര്‍ളിയുടെ ഈ സ്റ്റൈലിഷ് ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്.

shortlink

Related Articles

Post Your Comments


Back to top button