പ്രിയ പത്‌നി സുചിത്രയുടെ പിറന്നാള്‍ ആഘോഷിച്ച് നടന്‍ മോഹന്‍ലാലും മകന്‍ പ്രണവും. ചെന്നൈയിലെ വീട്ടില്‍ വച്ച് മോഹന്‍ലാലിനൊപ്പം പ്രണവും വീട്ടിലെ മറ്റ് സഹപ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. സുചിത്രയുടെ പിറന്നാള്‍ കേക്ക് മുറിക്കുന്ന ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
കഴിഞ്ഞ മെയ് 21നായിരുന്നു മോഹന്‍ലാല്‍ തന്റെ അറുപതാം പിറന്നാള്‍ ആഘോഷിച്ചത്. മലയാളസിനിമാലോകവും മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് താരത്തിന്റെ പിറന്നാള്‍ ഏറ്റെടുത്തത്. ലോക്ഡൗണിനു മുമ്പെ ചെന്നൈയില്‍ എത്തിയതാണ് മോഹന്‍ലാലും കുടുംബവും. മകള്‍ വിസ്മയ വിദേശത്തും അമ്മ കൊച്ചിയിലെ വീട്ടിലുമാണ് ഇപ്പോള്‍ ഉള്ളത്.
Post Your Comments