ലോകം മുഴുവന്‍ കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പേര് സംഭാവന നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടി ജെന്നിഫര്‍ ആനിസ്റ്റന്റെ പുതിയ തീരുമാനമാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാകാന്‍ നടി തന്റെ നഗ്ന ചിത്രം ലേലത്തിന് വിറ്റ് തുക സമാഹരിക്കാന്‍ ഒരുങ്ങുകയാണ്.
തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരെ വിവരം അറിയിച്ചത്. ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ മാര്‍ക്ക് സെലിഗറുമായി ചേര്‍ന്നാണ് ആനിസ്റ്റണ്‍ ചിത്രം ലേലം ചെയ്യുന്നത്. 1995 ല്‍ പകര്‍ത്തിയ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ചിത്രമാണ് ലേലത്തിന്.
ആനിസ്റ്റണിന്റെ കൂടാതെ ഹോളിവുഡ് സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവരുടെ 25 പോട്രേയ്റ്റുകളും ലേലം ചെയ്യുന്നുണ്ട്.
Post Your Comments