ജോര്‍ദാനില്‍ നിന്നും ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിന് പോയ നടന് പൃഥ്വിരാജും സംഘവും തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ സിനിമ ഷൂട്ടിങ്ങിനിടെ ആഫ്രിക്കയില്‍ കുടുങ്ങിയ നടന് ദിലീഷ് പോത്തനും സംഘവും തിരിച്ചെത്തുന്നു. ഇന്ന് വൈകിട്ട് ആറു മണിയോടെ കൊച്ചിയില്‍ സംഘം എത്തും. ‘
ജിബൂട്ടി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ഈ ടീം ആഫ്രിക്കയില്‍ പോയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് അവിടെ കുടുങ്ങിയ ദിലീഷ് പോത്തനടക്കം 71 പേര് സംഘത്തിലുണ്ടാകും. നിര്‍മ്മാതാവ് ജോബി പി സാം ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് സംഘം എത്തുക. ജിബൂട്ടി സര്‍ക്കാരും ചിത്രത്തിന്റെ നിര്‍മാതാവും ഇന്ത്യന്‍ എംബസ്സിയും ചേര്‍ന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്. ഇന്ന് വൈകിട്ട് 6 മണിയുടെ എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചി നെടുമ്ബാശ്ശേരിയില്‍ സിനിമ സംഘം എത്തും.
അമിത് ചക്കാലക്കല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന് ഉപ്പും മുളകും എന്ന ജനപ്രിയ പരമ്ബരയുടെ സംവിധായകന് എസ് ജെ സിനുവാണ്. ഷിംല സ്വദേശിനി ശകുന്‍ ജസ്വാള് ആണ് ചിത്രത്തില്‍ നായികയാവുന്നത്. ദിലീഷ് പോത്തന്, ഗ്രിഗറി, ആതിര, രോഹിത് മഗ്ഗു, ബാലതാരം ഒന്നര വയസുള്ള ജോര്‍ജും കുടുംബവും, ഫൈറ്റ് മാസ്റ്റര്‍ റണ്‍ രവിയും സംഘവും ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘവും സിനിമ സംഘത്തിലുണ്ട്
Post Your Comments