കോവിഡ് 19 സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണ് സർക്കാർ. എന്നാല്‍ ടിവിയും മൊബൈൽ ഫോണും ഇല്ലാത്ത പല കുടുംബങ്ങൾ ഉണ്ട്. അത്തരക്കാര്‍ക്ക് സഹായം ഒരുക്കുന്നതില്‍ പങ്കാളിയായി നടന്‍ ടോവിനോ തോമസ്.
എച്ചിപ്പാറ ട്രൈബല്‍ സ്‌കൂളിലെ രഞ്ജു എന്ന വിദ്യാര്‍ത്ഥിനിക്ക് ഇനി ടിവി കണ്ടു പഠിക്കാം. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായി രഞ്ജുവിന്റെ വീട്ടില്‍ സ്മാര്‍ട്ട് ടിവി നേരിട്ടെത്തിച്ച് നടന്‍ ടോവിനോ തോമസ്. അതിജീവനം എം.പീസ്സ് എഡ്യുകെയര്‍ എന്ന പദ്ധതിയിലേക്ക് പത്ത് ടിവികളാണ് ടൊവിനോ സംഭാവന ചെയ്യുന്നത്.
‘കോവിഡ് 19 സാഹചര്യത്തിൽ എല്ലാവർക്കും സ്കൂളിൽ പോയി പഠിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. അതിന് പകരമായാണ് ഓൺലൈൻ ക്ലാസുകൾ സർക്കാർ തുടങ്ങിയത്. പക്ഷേ അതെല്ലാവരിലേയ്ക്കും എത്തണമെങ്കിൽ ഇങ്ങനെയുള്ളവരെ കണ്ടെത്തി അവർക്ക് സൗകര്യം ഒരുക്കണം. മൊബൈൽ ഫോണ്‍ പോലുമില്ലാത്ത പല കുടുംബങ്ങൾ ഉണ്ട്. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ എനിക്ക് എന്തുചെയ്യാനാകും എന്ന് ചിന്തിക്കാറുണ്ടായിരുന്നു. എന്റെ മകൾക്ക് രണ്ട് വയസ്സാണ്. അവളുടെ വിദ്യാരംഭം ഓൺലൈനിലൂടെയായിരുന്നു. ജൂൺ 2 മുതൽ അവൾ എൽകെജിയിൽ ചേർന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് പ്രതാപേട്ടൻ ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് പറഞ്ഞത്. നല്ലൊരു ആശയമാണെന്ന് തോന്നിയതുകൊണ്ടാണ് ഇതിൽ പങ്കാളിയാകാൻ തീരുമാനിച്ചത്.’–ടൊവീനോ പറഞ്ഞു
നടി മഞ്ജു വാര്യര്‍ 5 ടിവി നല്‍കും. ഇരിങ്ങാലക്കുടയിലെ പ്രവാസി നിസാര്‍ അഷ്റഫ് 10 ടിവിക്കുള്ള ചെക്ക് ചടങ്ങില്‍ കൈമാറി. ബിജു മേനോന്‍, സംയുക്താ വര്‍മ എന്നിവരും പദ്ധതിയുടെ ഭാഗമാകും.
Post Your Comments