ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതിനെതിരെ തുറന്നടിച്ച്യുവ നടന് ഷെയ്ന് നിഗം. വ്യാജ വാര്‍ത്തകൊണ്ട് കേരളത്തെ അപഹസിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പാലക്കാടിലെ മണ്ണാര്‍ക്കാടില്‍ നടന്ന സംഭവം മലപ്പുറത്താണ് സംഭവിച്ചതെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയത പരത്താന്‍ പലരും ശ്രമിച്ചിരുന്നു. കൂടാതെ കേരളത്തിലിള്ളവര്ക്ക് മൃഗസ്നേഹമില്ലെന്നും വാര്‍ത്തകള്‍ പ്രചരിപ്പിരുന്നു. ഇതിനെതിരെയാണ് യുവതാരത്തിന്റെ വിമര്‍ശനം.
ഇത്രയധികം ആനപ്രേമികള്‍ ഉള്ള ഒരു നാട് കേരളമല്ലാതെ വേറെ ഏതുണ്ട് ഈ ഇന്ത്യയില്‍? അങ്ങനെ വ്യാജ വാര്‍ത്തകൊണ്ട് കേരളത്തെ അപഹസിക്കാന്‍ അനുവദിക്കില്ല. കേരളത്തിനെതിരെ വിദ്വേഷകരമായ പ്രചാരണം നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടരുത്. സത്യം എപ്പോഴും നിലനില്‍ക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു
മെയ് 27നാണ് സൈലന്റ് വാലിയില്‍ സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് നാക്കും വായും തകര്‍ന്ന കാട്ടാന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞതിന് ശേഷം വെള്ളിയാര്‍ പുഴയില്‍ വച്ചാണ് ആന ചെരിഞ്ഞത്.
Post Your Comments