Latest NewsNEWS

ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തില്‍ മറ്റൊരു നടിയിലും ഞാന്‍ കണ്ടിട്ടില്ല ; മണ്മറഞ്ഞ് പോയ നടി മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് കൊടുത്തതിനെ വിമര്‍ശിച്ച് ശാരദക്കുട്ടി

മലയാളികളുടെ മനസില്‍ ഇന്നും ഒരു നോവായി നില്‍ക്കുന്ന നടിയാണ് അകാലത്തില്‍ പൊലിഞ്ഞു പോയ പ്രിയതാരം മോനിഷ. നിഷ്‌കളങ്കമാര്‍ന്ന മുഖം കൊണ്ട് മലയാളി മനസ് കീഴടക്കിയ താരം. ഇപ്പോള്‍ ഇതാ മോനിഷയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് കൊടുത്തതിനെ വിമര്‍ശിച്ചാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

മോനിഷയ്ക്ക് എന്തിനാണ് അവാര്‍ഡ് കിട്ടിയതെന്ന് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും യാതൊരു ചലനങ്ങളുമില്ലാത്ത അത്തരത്തില്‍ ഒരു മുഖം മലയാളത്തില്‍ മറ്റൊരു നടിയിലും കണ്ടിട്ടില്ലെന്നും ആരോടൊക്കെ ആയിരിക്കും അന്നവര്‍ മത്സരിച്ചിരിക്കുകയെന്നും ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങളെന്നും സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ശാരദക്കുട്ടി പറയുന്നു.

‘മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ആരോടൊക്കെ ആയിരിക്കും അന്നവര്‍ മത്സരിച്ചിരിക്കുക ? ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങള്‍ ? മലയാളത്തില്‍ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കും ? നഖക്ഷതങ്ങള്‍ കാണുമ്പോഴൊക്കെ ഇതേ സംശയങ്ങള്‍ ആവര്‍ത്തിച്ച് തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തില്‍ മറ്റൊരു നടിയിലും ഞാന്‍ കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിര്‍ജ്ജീവത അവര്‍ പുലര്‍ത്തി.എന്റെ മാത്രം തോന്നലാകുമോ ഇത് ?’ എന്നാണ് ശാരദക്കുട്ടി കുറിച്ചത്.

1986-ല്‍ തന്റെ പതിനഞ്ചാം വയസ്സിലാണ് എം.ടി വാസുദേവന്‍നായര്‍ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത തന്റെ അരങ്ങേറ്റ ചിത്രമായ നഖക്ഷതങ്ങള്‍ എന്ന സിനിമയിലെ ഗൗരി എന്ന കഥാപാത്രത്തിലൂടെ മോനിഷയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. പിന്നീടങ്ങോട്ട് കൈ നിറയെ അവസരങ്ങള്‍ താരത്തെ തേടിയെത്തി കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോളായിരുന്നു 1992ല്‍ അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ മോനിഷ ഈ ലോകത്തോട് വിട പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button