പാലക്കാട് സ്ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. ഒരു ജില്ലയും അവിടെയുള്ള മുസ്ലിംകളും ഈ സംഭവത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നതിന് പിന്നില്‍ വിദ്വേഷ പ്രചരണമാണ് എന്ന് വ്യക്തമാണെന്ന് റിമ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘ ഒരു ജില്ല മുഴുവനും അവിടുത്തെ മുസ്ലിംകളായ ആളുകളും ഒരു സംഭവത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്ബോള്‍ വിദ്വേഷ പ്രചരണമാണ് അതിന് പിന്നിലെന്ന് വ്യക്തമാണ്. കാട്ടുപന്നിക്ക് വച്ച കെണിയാണ് ആന കടിച്ചത്. ആ സംഭവം നടന്നത് മണ്ണാര്‍ക്കാടാണ്’ -റിമ ഫേസ് ബുക്കില്‍ കുറിച്ചു. കറുത്ത വര്‍ഗക്കാരുടെ ജീവിതം വിഷയമാണെന്ന് പോസ്റ്റ് ഇടുന്നതിന് മുമ്ബ് നമുക്ക് സ്വന്തം ഉള്ളിലെ വംശവെറിയും ഇസ്ലാമോഫോബിയയും പരിശോധിച്ചാല്‍ നന്നായിരിക്കുമെന്നും റിമ കൂട്ടിച്ചേര്‍ത്തു.
മേനക ഗാന്ധിയുടെ ട്വീറ്റാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. ആനയെ ക്രൂരമായി കൊന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ എന്നായിരുന്നു മനേക ഗാന്ധിയുടെ ആരോപണം. ഇതിനു പിന്നാലെ മലപ്പുറം ജില്ലയെയും മുസ്ലീങ്ങളെയും വിമര്‍ശിച്ച് കൊണ്ട് പ്രചാരണങ്ങള്‍ നടക്കുന്നത്.
Post Your Comments