GeneralLatest NewsMollywood

മെയ് 27നാണ് ആന ചരിഞ്ഞത്, ഇന്നലെയല്ല!! വര്‍ഗീയത കലര്‍ത്തരുത്; എണ്ണിപ്പറഞ്ഞ് പൃഥ്വിരാജ്

പടക്കം നിറച്ച പൈനാപ്പിള്‍ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ബോധപൂര്‍വ്വം നല്‍കിയതല്ല.

ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തില്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടന്‍ പൃഥ്വിരാജ്. സംഭവത്തിന് വര്‍ഗീയമാനങ്ങളില്ലെന്നും നടന്നത് മലപ്പുറത്തല്ലെന്നും വ്യാജപ്രചാരണങ്ങള്‍ക്കെതിരെ വസ്തുതകള്‍ അക്കമിട്ട് നിരത്തി പൃഥ്വിരാജ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

1. പടക്കം നിറച്ച പൈനാപ്പിള്‍ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ബോധപൂര്‍വ്വം നല്‍കിയതല്ല.
2. കാട്ടുപന്നികളില്‍ നിന്നും വിളകളെ രക്ഷിക്കാന്‍ വെച്ച കെണിയാണ് ആന തിന്നത്.
3. നിയമവിരുദ്ധമാണെങ്കില്‍ കൂടി, വന്യമൃഗങ്ങളില്‍ നിന്നും വിളകളെ പരിപാലിക്കാന്‍ ഈ രീതി പലയിടങ്ങളിലും ഉപയോഗിക്കുന്നുണ്ട്.
4. സംഭവം നടന്നിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്, മലപ്പുറത്തല്ല.
5. സംഭവത്തിന് വര്‍ഗീയമായ ബന്ധമില്ല.
6. വനംവകുപ്പും പൊലീസും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
7. വിവരം അറിഞ്ഞപ്പോള്‍ത്തന്നെ കാട്ടാനയെ രക്ഷിക്കാന്‍ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. പക്ഷേ അത് ഫലം കണ്ടില്ല.
8. മെയ് 27നാണ് ആന ചരിഞ്ഞത്, ഇന്നലെയല്ല.

ആനയ്ക്ക് എതിരെ ക്രൂരത അരങ്ങേറിയത് മലപ്പുറത്താണെന്നും ജില്ലയില്‍ ഇത്തരത്തിലുള്ള അക്രമങ്ങള്‍ പതിവാണെന്നും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്. ഇത്തരത്തില്‍ മേനക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ട്വീറ്റ് ചെയ്തത് വലിയ വിമര്‍ശനത്തിനു ഇടയാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button