സിനിമാ സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. ബാലതാരമായി അഭിനയ രംഗത്തെത്തി ഇപ്പോള്‍ അമ്മ വേഷങ്ങളും മാന്‍ ഓഹാരമായി കൈകാര്യം ചെയ്യുന്ന നടി കസ്തൂരിമാന്‍ എന്ന പരമ്പരയില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
അമ്മ വേഷങ്ങൾ ചെയ്യാൻ തനിക്ക് യാതൊരു മടിയും ഇല്ലെന്ന് നടി പറയുന്നു. എന്നാല്‍ അമ്മ കഥാപാത്രങ്ങൾ ഏറ്റെടുക്കുമ്പോൾ ഈ കാലഘട്ടത്തിനു യോജിക്കുന്ന ഒരു അമ്മ ആകണം അതില്‍ ഉണ്ടായ ഒരു വിയോജിപ്പാണ് പിന്മാറാന് കാരണമെന്നു പ്രവീണ പറഞ്ഞു.
”അമ്മ വേഷങ്ങൾ ചെയ്യാൻ എനിക്ക് യാതൊരു മടിയും ഇല്ല. കാരണം ഞാനും ഒരു അമ്മയാണ്. എന്റെ മകൾക്ക് പതിനെട്ട് വയസ്സായി. സിനിമയിൽ നിരവധി താരങ്ങളുടെ അമ്മ വേഷത്തിൽ ഞാൻ എത്തിയിട്ടുണ്ട്. അമ്മ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ അഭിമാനം മാത്രമേ തോന്നിയിട്ടൊള്ളൂ. പക്ഷെ ആ അമ്മ ജന മനസ്സുകളിൽ തങ്ങി നിൽക്കുന്ന ഒരു അമ്മ ആയിരിക്കണം. കാരണം അമ്മയാണ് സകലതും, ഒരു കുട്ടിയെ നല്ലൊരു പൗരൻ ആക്കുന്നത് ഒരമ്മയാണ്. അപ്പോൾ അമ്മ കഥാപാത്രങ്ങൾ ഏറ്റെടുക്കുമ്പോൾ ഈ കാലഘട്ടത്തിനു യോജിക്കുന്ന ഒരു അമ്മ ആകണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. കാരണം ജന മനസ്സുകളിൽ നിറയണം എങ്കിൽ കഴിച്ചോ, ഉണ്ടോ ഉറങ്ങിയോ എന്ന് മാത്രം തിരക്കുന്ന ഒരു അമ്മ ആകരുത് എന്റെ കഥാപാത്രം എന്നും എനിക്ക് നിർബന്ധം ഉണ്ട്. കസ്തൂരിമാനിൽ സംഭവിച്ചതും അതാണ്. സേതുലക്ഷ്മിയുടെയും മൂന്നു പെൺകുട്ടികളുടെയും കഥ പറഞ്ഞു തുടങ്ങി. പിന്നെ ഒരു പെൺകുട്ടിയുടെ മാത്രം കഥ ആയി അതങ്ങു ഒതുങ്ങി പോവുകയും ചെയ്തു. അത് നല്ല രീതിയിൽ തന്നെയാണ് ഇപ്പോഴും പോകുന്നത്. അവരുടെ ഭാഗത്ത് തെറ്റില്ല. പക്ഷെ എനിക്ക് സംതൃപ്തി ലഭിക്കാത്തത് കൊണ്ട് മാത്രമാണ് അത് വിടേണ്ടി വന്നത്.” പ്രവീണ പറഞ്ഞു
Post Your Comments