
ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്‌ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവം വര്‍ഗീയ വത്കരിക്കുന്നവര്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ നീരജ് മാധവ്. പാലക്കാടിലെ മണ്ണാര്‍ക്കാടില്‍ നടന്ന സംഭവം മലപ്പുറത്താണ് സംഭവിച്ചതെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയത പരത്താന്‍ പലരും ശ്രമിക്കുന്നതിനിടയിലാണ് നീരജിന്റെ പരാമര്‍ശം.
ആനപ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വണ്ടി വിട്ടോ, ഇത് കേരളമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേരത്തെ ആന ചെരിഞ്ഞത് മലപ്പുറത്താണെന്നും അവിടെ മുസ്ലീം ഭൂരിപക്ഷമുള്ളതാണെന്നും അവര്‍ക്ക് മനുഷ്വത്തമില്ലാ എന്ന തരത്തിലും നിരവധി പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.
ആനപ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വണ്ടി വിട്ടോ . ഇത് കേരളമാണ് . സ്വന്തം തെറ്റു ചൂണ്ടിക്കാട്ടാന്‍ ഞങ്ങള്‍ക്കു മടിയില്ല പക്ഷെ അതിനെ വെളിയിന്ന് ചിലര്‍ മുതലെടുക്കാന്‍ നോക്കിയാല്‍ ഞങ്ങള്‍ നോക്കി നിക്കില്ല. എന്നായിരുന്നു നീരജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
മെയ് 27നാണ് സൈലന്റ് വാലിയില്‍ സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് നാക്കും വായും തകര്‍ന്ന കാട്ടാന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞതിന് ശേഷം വെള്ളിയാര്‍ പുഴയില്‍ വച്ചാണ് ആന ചെരിഞ്ഞത്.
Post Your Comments