
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ച. നടനും സംവിധായകനുമായ വിഘ്നേശ് ശിവനുമായി പ്രണയത്തിലായ നടിയുടെ വിവാഹം കഴിഞ്ഞതായി മുന്‍ പും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ തമിഴ്നാട്ടിലെ ഒരു അമ്ബലത്തില്‍ വെച്ച് നയന്‍താരയും വിഘ്നേശ് ശിവനും വിവാഹിതരായി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്നത്.
വളരെ കുറച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെറിയൊരു ചടങ്ങിലൂടെ വിവാഹിതരാവാനാണ് താരങ്ങളുടെ ആഗ്രഹമെന്ന് നേരത്തെ പങ്കുവച്ചിരുന്നു. പ്രമുഖ വിനോദ സൈറ്റായ പിങ്ക്വില്ലയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഇതോടെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരുമെത്തി. എന്നാല്‍ ഇനിയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല.
Post Your Comments