താന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഉപയോഗിച്ച് കൗതുകമുണര്‍ത്തുന്ന രസതകമായ വീഡിയോ പങ്കിട്ട് മലയാളികളുടെ പ്രിയനടന് ജയസൂര്യ. ഈ കൊറോണ കാലത്ത് താന്‍ ചെയ്ത ചില കഥാപാത്രങ്ങള്‍ ഇപ്പോ എന്ത് ചെയ്യായിരിക്കുമെന്ന് കുറിച്ചാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ ശബ്ദത്തിലൂടെ തന്നെയാണ് ഓരോ കഥാപാത്രങ്ങളും എന്തു ചെയ്യുകയായിരിക്കും എന്ന് താരം പറയുന്നത്. മകന് അദ്വൈതാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഈ കൊറോണ കാലത്ത് താന്‍ ചെയ്ത ചില കഥാപാത്രങ്ങള്‍ ഇപ്പോ എന്ത് ചെയ്യായിരിക്കുമെന്ന് ചോദിച്ചാണ് തുടങ്ങുന്നത്. ഈ കൊറോണക്കാലത്തും അമ്മച്ചിയുടെ അതിയായ നിര്‍ബന്ധം കാരണം പെണ്ണുകാണാന്‍ പോകാനിരുന്ന ഷാജി പാപ്പന് അതിനിടെയാണ് പ്ലാവില്‍ ചക്കയിടാന്‍ കേറി നടുവും തല്ലി വീണ് ആശുപത്രിയിലാണെന്നാണ് താരം പറയുന്നത്.
മലയാളികളുടെ മനസില്‍ ചേക്കേറിയ ജോയ് താക്കോല്ക്കാരനാകട്ടെ ആനപ്പിണ്ടത്തില്‍ കുറച്ച് കല്‍ക്കണ്ടവും തേനുമൊക്കെ ചേര്‍ത്ത് കൊറോണയ്ക്കുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ച് അതൊന്ന് വിപണിയിലേയ്ക്ക് എത്തിക്കാന്‍ കഴിയാതെ മന്ത്രിമാരെയൊക്കെ പാഠം പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ വഴി നിരാഹാരം തുടങ്ങാനുള്ള പദ്ധതിയിലാണെന്നും അദ്ദേഹം പറയുന്നു.
പ്രേതം എന്ന സിനിമയിലൂടെ മലയാളി മനസില്‍ ഇടംപിടിച്ച ജോണ്‍ ഡോണ്‍ബോസ്കോ കൊറോണ പിടിച്ച് ക്വാറിന്റിനിലായിരിക്കുകയാണ്. അമര്‍ അക്ബര്‍ അന്തോണിയിലെ തന്റെ കഥാപാത്രമായ അക്ബര്‍ ബെവിക്യൂ വഴി മദ്യം ഓര്‍ഡര്‍ ചെയ്ത് മറ്റു രണ്ടു പേരെ കൂടി കൂടെ കൂട്ടി മദ്യം വാങ്ങാന്‍ പോകുന്നതിനിടെ പോലീസ് പിടിച്ച് അകത്തുമായി. ഇതെല്ലാം മേലെ നിന്ന് കാണുന്ന വിപി സത്യനും അഗൂര്‍ റാവുത്തറുമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. കൂടാതെ മറ്റു കഥാപാത്രങ്ങളെ കുറിച്ചും ജയസൂര്യ വീഡിയോയില്‍ പറയുന്നു.
https://www.facebook.com/286785594808461/videos/946375399130505
Post Your Comments