Latest NewsNEWS

ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജിനൊപ്പം മടങ്ങിയെത്തിയ ‘ ആടുജീവിതം ‘ സംഘത്തിലെ ഒരാള്‍ക്ക് കോവിഡ്

മലപ്പുറം: ജോര്‍ദാനില്‍ നിന്ന് നടന്‍ പൃഥ്വിരാജിനൊപ്പം പ്രത്യേക വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ ആടുജീവിതം സിനിമാ സംഘാംഗത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. അറബിക് അദ്ധ്യാപകനായ ഇദ്ദേഹം ആടുജീവിതം സിനിമാ സംഘത്തിനൊപ്പം ട്രാന്‍സ്ലേറ്ററായാണ് പ്രവര്‍ത്തിച്ചത്.

ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിലേറെയായി ജോര്‍ദാനില്‍ തുടരുകയായിരുന്ന പൃഥ്വിരാജ് ഉള്‍പ്പെടെ 58 അംഗ സംഘം എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ദില്ലി വഴിയാണ് നാട്ടിലെത്തിയത്. മാര്‍ച്ച് 17 നാണ് ഇദ്ദേഹം അമ്മാനിലെത്തിയത്. ഈ ദിവസം മുതല്‍ അമ്മാന്‍ വിമാനത്താവളം കോവിഡിനെ തുടര്‍ന്ന് അടച്ചിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ ഇദ്ദേഹം രോഗബാധയില്ലെന്ന് വ്യക്തമായതോടെ സിനിമാ സംഘത്തോടൊപ്പം ചേരുകയായിരുന്നു. അതേസമയം പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button