സംവിധായകന് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടന് ചിയാന്‍ വിക്രമും മകന് ധ്രുവും ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്. വിക്രമിന്റെ കരിയറിലെ 60-ാമത്തെ സിനിമയിലാണ് ചിയാന്‍ ആരാധകര്‍ ഏറെ നാളായി ആഗ്രഹിക്കുന്ന അച്ഛന്-മകന് താരജോഡി ഒന്നിക്കുന്നുവെന്ന് പുറത്തുവരുന്നത്.
അര്ജുന് റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മയിലൂടെ തമിഴകത്ത് വന്‍ തരംഗം സൃഷ്ടിച്ചായിരുന്നു ധ്രുവ് തുടക്കം കുറിച്ചത്. ചിത്രം പുറത്തിറങ്ങുന്നതിനു മുന്നെ തന്നെ വലിയ ആരാധകവൃന്ദം നേടിയെടുത്ത താരമാണ് ധ്രുവ്.
രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പേട്ടയാണ് കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ഗാങ്സ്റ്റര്‍ ഡ്രാമ ഗണത്തില്‍പ്പെട്ട സിനിമയായിരിക്കും ഇരുവരുമൊന്നിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ അച്ഛന് മകന് കോംബോയില്‍ ഒരു തകര്‍പ്പന്‍ മാസ്മസാല ചിത്രമായിരിക്കും സുബ്ബരാജ് ഒരുക്കുന്നത്.
സിനിമയുടെ അറിയിപ്പ് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. സെവന് സ്ക്രീന്‍ സ്റ്റൂഡിയോയാണ് സിനിമ നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കദരം കൊണ്ടേന്‍ ആണ് ചിയാന്റെതായി തിയറ്ററുകളില്‍ എത്തിയ അവസാന ചിത്രം.
Post Your Comments