ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ആദിത്യന്റെ പുതിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. തന്റെ വല്യച്ഛന്‍ ജയനെക്കുറിച്ചും പിതാവിനെക്കുറിച്ചും മനസ് തുറന്നുകൊണ്ടാണ് ആദിത്യന്‍ എത്തിയിരിക്കുന്നത്. നടന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. അച്ഛന്റെയും വല്യച്ഛന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ആദിത്യന്റെ പോസ്റ്റ്.
‘ ‘എന്റെ അച്ഛനും വല്യച്ഛനും. ഇന്നും ഓര്‍ക്കുമ്ബോള്‍ ഒരു വേദന തന്നെയാ. ഇതില്‍ ഒരാള്‍ ഒപ്പം ഉണ്ടായിരുന്നു എങ്കില്‍ ഇന്ന് അനുഭവിക്കുന്ന ആട്ടും തുപ്പും അവഗണനയും ഒന്നും ഉണ്ടാകില്ലായിരുന്നു.
ചില നേരത്ത് ചിലര്‍ കാണിക്കുന്നത് കാണുമ്ബോള്‍ വിഷമം അല്ല സഹതാപം ആണ് തോന്നുന്നത്. പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കേണ്ടത് അനുഭവിച്ചേ മതിയാകൂ. രണ്ടുപേരുടെയും ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ വടക്കുംനാഥാ. ഒരു കാര്യം ഉണ്ട് കേട്ടോ ഇവരുടെ കൂട്ട് ഉളളതുകൊണ്ടാകും പല കളികള്‍ കളിച്ചിട്ടും ഒന്നും സംഭവിക്കാതെ നില്‍ക്കുന്നത്.”- ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments