കമ്മട്ടിപാടം എന്ന ചിത്രത്തിലെ ബാലന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടനാണ് മണികണ്ഠൻ. താരത്തിന്റെ പുതിയ വിശേഷം എന്തെന്നാല്‍ ലോക്ഡൗണിൽ നടത്തിയ ആഡംബരമില്ലാത്ത വിവാഹമാണ്. വിവാഹത്തിന് ചെലവഴിക്കാന്‍ വച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു കൊണ്ടാണ് മണികണ്ഠൻ താരമായത്. താന്‍ കല്യാണം കഴിച്ച പെണ്‍കുട്ടി കൂടി സമ്മതിച്ചതിനാലാണ് വിവാഹ ചെലവിന്റെ പണം ദുരിതശ്വാസ നിധിയിലേക്ക് കൈമാറിയതെന്നും ഒരുപാട് പണം ഉള്ളത് കൊണ്ടല്ല ഇത്തരം സഹായങ്ങള്‍ ചെയ്യുന്നതെന്നും മണികണ്ഠൻ പറയുന്നു.
“ഞാന്‍ എന്റെ വിവാഹ ചെലവിന്റെ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. അഞ്ജലി കൂടി സമ്മതിച്ചതിനാലാണ് അത് ചെയ്യാന്‍ സാധിച്ചത്. അത് കടമ ആയേ കാണുന്നുള്ളൂ. ഞാന്‍ ഒരുപാട് പണമുള്ള ആളല്ല. പ്രളയം വരുന്നത് കമ്മട്ടിപ്പാടം ചെയ്തു കഴിഞ്ഞ സമയത്താണ്.വളരെ കുറച്ചു പണമേ അന്ന് എന്റെ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ഒരുപാട് പണമുള്ള ആളല്ല. പ്രളയം വരുന്നത് കമ്മട്ടിപാടം കഴിഞ്ഞ സമയത്താണ്. വളരെ കുറച്ചു പണമേ അന്ന് എന്റെ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ. എങ്കിലും കഴിയുന്നത്ര തുക ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു. ക്യാമ്പുകളില്‍ പോയി എന്നെ കൊണ്ട് ആകുന്ന സഹായം ചെയ്തു”. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ മണികണ്ഠൻ പറയുന്നു
Post Your Comments