മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ നടനാണ് ശരത് ദാസ്. അമ്മയുടെ ജന്മദിനത്തില് താരം പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
തന്റെ പെൺവേഷത്തിലുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ ആശംസ. ശ്രീകുമാരൻ തമ്പി ഒരുക്കിയ ഒരു സീരിയലിന് വേണ്ടിയായിരുന്നു ശരതിന്റെ ഈ മെയ്ക്കോവര്.
‘അമ്മയും ഞാനും…ഇന്ന് അമ്മയുടെ പിറന്നാൾ…ശ്രീകുമാരൻ തമ്പി സാറിന്റെ സീരിയലിനു വേണ്ടി, പണ്ടൊരു പെൺവേഷം അണിഞ്ഞിട്ടുണ്ട് ഞാൻ…..ആ ചിത്രവും അമ്മയുടെ പഴയ ചിത്രവും ഒരുമിച്ചപ്പോൾ. പിറന്നാൾ ആശംസകൾ അമ്മേ’.– താരം ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചതിങ്ങനെ
Post Your Comments