കോവിഡ് കാലത്തെ അസാധാരണ ഓണ്‍ലൈന്‍ പ്രവേശനോത്സവത്തില്‍ കുട്ടികളെ പിടിച്ചിരുത്തിയതിലൂടെ കേരളക്കരയില്‍ ഹിറ്റായ അധ്യാപികയാണ് സായി ശ്വേത. തങ്കുപൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥ പറഞ്ഞ് കുരുന്നുകളുടെ പ്രിയ ടീച്ചറായി മാറിയ സായി ശ്വേതയെക്കുറിച്ചുള്ള ഒരു പഴയകാല ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് നിര്‍മാതാവായ ഷിബു ജി സുശീലന്‍. 2005ല്‍ താന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി പ്രവര്‍ത്തിച്ച സിനിമയില്‍ അഭിനയിക്കാന്‍ വന്ന കുഞ്ഞു സായിയെയാണ് ഷിബു ഓര്‍ത്തെടുത്തിരിക്കുന്നത്.
‘ഇത് ഇന്നലെ മുതല്‍ ഹിറ്റ് ആയ സായി ശ്വേത ടീച്ചര്‍. എനിക്ക് ഇന്നലെ കണ്ടപ്പോള്‍ മുതല്‍ ഒരു സംശയം ഈ ടീച്ചറെ എവിടയോ കണ്ടിട്ട് ഉണ്ടല്ലോ എന്ന്. അങ്ങനെ സംശയം തീര്‍ക്കാന്‍ ആര്‍ട്ട് ഡയറക്ടര്‍ രാജേഷ് കല്‍പത്തൂരിനെ വിളിച്ചു .അതോടെ സംശയം തീര്‍ന്നു. 2005ല്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി വര്‍ക്ക് ചെയ്ത സിനിമയില്‍ അഭിനയിക്കാന്‍ വന്ന ആ മിടുക്കി കുട്ടി സായി ശ്വേത ആണ് ഇന്നത്തെ കേരളത്തിലെ ഹിറ്റ് ടീച്ചര്‍ എന്ന്. പഠിക്കുന്ന സമയത്ത് എല്ലാ കലാപരിപാടിക്കും സമ്മാനങ്ങള്‍ വാരി കൂടിയ കുഞ്ഞു സായി. ടീച്ചര്‍ ആയപ്പോള്‍ ആ കഴിവ് പഠിപ്പിക്കുന്നതിലും കാണിച്ചു. ഇന്നലെ ടീച്ചര്‍ സായി ശ്വേത കുട്ടികളെ മാത്രം അല്ല പഠിക്കാന്‍ പഠിപ്പിച്ചത്. ഇങ്ങനെ ആണ് കുഞ്ഞു കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന് ചില ടീച്ചര്‍മാരെയും ഇതിലൂടെ പഠിപ്പിച്ചു. സായി ശ്വേതക്ക് എന്റെയും കുടുംബത്തിന്റെയും അഭിനന്ദനങ്ങള്‍.’ ഷിബു ഫേസ്ബുക്കില്‍ പങ്കുവച്ചു
Leave a Comment