
കോവിഡും ലോക്ഡൌണും കാരണം ഇത്തവണ ഓണ്‍ലൈന്‍ പഠന ക്ലാസുകളിലൂടെ പുതിയ അധ്യായന വര്ഷം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീട്ടില്‍ ടെലിവിഷന്‍ ഇല്ലാത്ത കുട്ടികള്‍ക്കായി ഡിവൈഎഫ്‌ഐയുടെ ‘ടി വി ചലഞ്ച്’ ക്യാമ്പയിന്‍. ക്യാമ്പയിനില്‍ അഞ്ച് ടി വി കള്‍ സമ്മാനിച്ചു നടി മഞ്ജുവാര്യരും സംവിധായകന്‍ ആഷിഖ് അബുവും പങ്കുചേർന്നു.
സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ മികച്ച പ്രതികരണമാണ് ക്യാമ്പയിന് ലഭിച്ചത്. ഇത് കൂടാതെ പഴകിയ ന്യൂസ് പേപ്പര്‍ ശേഖരിച്ച് അത് വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കുന്ന ക്യാമ്പയിനും ഡിവൈഎഫ്‌ഐ സംസ്ഥാന തലത്തില്‍ നടത്തുന്നുണ്ട്.
Post Your Comments