ചെമ്പന്‍ വിനോദ് ജോസ് എന്ന നടന്‍റെ രണ്ടാം വിവാഹം സിനിമയില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രായ വ്യത്യാസത്തിന്റെ പേരില്‍ മറിയം എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്ത ചെമ്പന്‍ വിനോദ് ജോസിന് സോഷ്യല്‍ മീഡിയയില്‍ സൈബര്‍ പോരാളികളുടെ മോശം കമന്റ് ലഭിക്കാന്‍ ഇടയാക്കിയിരുന്നു. തന്റെ വിവാഹം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയയിലെ കഥകള്‍ തന്റെ അമേരിക്കയിലുള്ള പന്ത്രണ്ട് വയസ്സുകാരന്‍ മകനെ വേദനിപ്പിക്കരുതെന്നു താന്‍ ആഗ്രഹിച്ചെന്നും ചെമ്പന്‍ മനസ്സ് തുറക്കുന്നു.
“നിയമപരമായി വിവാഹം മോചനം നേടിയ ആളാണ് ഞാന്‍, ആ ബന്ധത്തില്‍ എനിക്കൊരു മകനുണ്ട്. ജോണ്‍ ക്രിസ് ചെമ്പന്‍. അവനിപ്പോള്‍ പന്ത്രണ്ട് വയസ്സായി. മകന്‍ അവന്റെ അമ്മയ്ക്കൊപ്പം അമേരിക്കയിലാണ്. ഡിവോഴ്സ് എന്താണെന്നും വേര്‍പിരിഞ്ഞു ജീവിക്കല്‍ എന്താണെന്നുമൊക്കെ അവന്‍ മനസ്സിലാക്കുന്നുണ്ടാകും. എന്റെ വിവാഹം ഉള്‍പ്പടെയുള്ള കാര്യത്തില്‍ സോഷ്യല്‍ മീഡിയയിലെ കഥകള്‍ അവനെ വിഷമിപ്പിക്കരുതെന്നുണ്ട്. നേരില്‍ കാണുമ്പോള്‍ കാര്യങ്ങളെല്ലാം ഞാന്‍ അവനോട് പറയും. അവന്റെ അമ്മയുമായി ഞാന്‍ സംസാരിക്കാറുണ്ട്. കണ്ടാല്‍ മിണ്ടാത്ത അവസ്ഥയിലൊന്നുമല്ല ഞങ്ങളിരുവരും. ഇടയ്ക്കൊക്കെ വിളിക്കാറുണ്ട്. വീഡിയോ കോളില്‍ കാണാറുണ്ട്. ഞങ്ങള്‍ കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു മുന്നോട്ട് പോകുന്നവരാണ്”,
Post Your Comments