മലയാള സിനിമയ്ക്ക് ഭാഗ്യലക്ഷ്മി എന്ന നായിക ഏറെ സുപരിചിതയാണ്. ഭരതന്റെയും പത്മരാജന്റെയും സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള ഭാഗ്യലക്ഷ്മി മലയാളത്തില്‍ ചെയ്തത് ഒരുപിടി മികച്ച സിനിമകളാണ്. മലയാളത്തിന് ഭാഗ്യല്ക്ഷ്മിയെങ്കില്‍ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഭാഗ്യ ശ്രീ എന്ന പേരിലായിരുന്നു സുപരിചിത. മലയാള സിനിമയുമായി ബന്ധപ്പെട്ട ഒരു നടുക്കത്തിന്റെ കഥ ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് ഭാഗ്യലക്ഷ്മി.
“ഉയരും ഞാന്‍ നാടാകെ’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് അത്തരത്തിലൊരു നടുക്കുന്ന ഓര്‍മ്മ. മഞ്ച എന്ന ആദിവാസി പെണ്‍കുട്ടിയുടെ റോളായിരുന്നു എനിക്ക്. പടത്തില്‍ കുട്ടേട്ടന്റെ ജോഡിയായാണ് ഞാന്‍ അഭിനയിച്ചത്. വയനാട്ടിലെ ഏതോ ഉള്‍വനത്തില്‍ ചിത്രീകരണം നടക്കുന്നു. പുഴയിലെ ഒരു പ്രണയ രംഗമായിരുന്നു ചിത്രീകരിക്കാന്‍ ഉണ്ടായിരുന്നത്. പുഴയിലാണെങ്കില്‍ നല്ല ഒഴുക്കും എങ്ങനെയോ എനിക്ക് നില തെറ്റി. ഞാന്‍ ഒഴുക്കില്‍പ്പെട്ടു. ഒരു നിമിഷം മരണത്തെ മുന്നില്‍ കണ്ടു. പക്ഷെ ആരൊക്കെയോ ചേര്‍ന്ന് കരയിലേക്ക് പിടിച്ചു കയറ്റി. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ആ നടുക്കം മാറിയിട്ടില്ല. അന്നത്തെ സിനിമാ ജീവിതത്തില്‍ നിന്ന് എനിക്ക് കിട്ടിയ സൗഹൃദങ്ങള്‍ ലിസിയും രോഹിണിയുമാണ്. ഇടയ്ക്ക് അവരുമായി ഫോണില്‍ സംസാരിക്കും പറ്റുമ്പോഴൊക്കെ നേരില്‍ കാണും”. ഭാഗ്യലക്ഷ്മി പറയുന്നു.
Post Your Comments