പ്രശസ്ത വെബ് സീരീസായ വൈക്കിംഗ്‌സിലെ ദൃശ്യങ്ങള്‍ മറച്ചും വെട്ടികുറച്ചും നെറ്റ്ഫ്‌ലിക്‌സ്. ഈ നടപടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്. പാകം ചെയ്ത മാംസത്തിന്റെ ദൃശ്യങ്ങളും നഗ്നത ഉള്‍പ്പെടുന്ന ദൃശ്യങ്ങളുമാണ് നെറ്റ്ഫ്‌ലിക്‌സ് മറച്ചത്. വൈക്കിംഗ്‌സിന്റെ അഞ്ചാം സീസണിലെ 12ആം എപ്പിസോഡാണ് നെറ്റ്ഫ്‌ലിക്‌സ് സെന്‍സര്‍ ചെയ്ത് ഇന്ത്യയില്‍ സ്ട്രീം ചെയ്തത്.
പാകം ചെയ്ത രണ്ട് പന്നികളെ ബ്ലര്‍ ചെയ്യുകയും 46 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ എപ്പിസോഡ് 42 മിനിട്ട് ആയി വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട് നെറ്റ്ഫ്‌ലിക്‌സ്. പല ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനങ്ങളും നേരത്തെ ഇത്തരത്തില്‍ സെന്‍സര്‍ ചെയ്ത് സ്ട്രീമിംഗ് നടത്തിയിട്ടുണ്ട്.
ഹിസ്റ്ററി ചാനല്‍ ഉടമകളിലൊരാളായ എ+ഇ നെറ്റ്വര്‍ക്കിനാണ് അമേരിക്കയില്‍ വൈക്കിംഗ്‌സ് സംപ്രേഷണാവകാശമുള്ളത്. ഇവരും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമകളായ ടിവി18ന്റെയും സംയുക്ത സംരംഭമായ ഹിസ്റ്ററി ടിവി18 ചാനലില്‍ സംപ്രേഷണം ചെയ്ത വൈക്കിംഗ്‌സ് ആണ് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയില്‍ സ്ട്രീം ചെയ്യുന്നത്. ഹിസ്റ്ററി ടിവി18 ചാനലിലൂടെ സംപ്രേഷണം ചെയ്തപ്പോള്‍ സീരീസ് സെന്‍സര്‍ ചെയ്തിരുന്നു. അതാണ് ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സ് സ്ട്രീം ചെയ്യുന്നത്.
Post Your Comments