Latest NewsNEWS

രക്ഷിതാവിനെ നഷ്ടപ്പെടുന്നതിന്റെ വേദന എത്രമാത്രമെന്നെനിക്കറിയാം ; അമ്മ മരിച്ചതറിയാതെ തൊട്ടുവിളിച്ചുകൊണ്ടിരുന്ന കുഞ്ഞിന് സഹായഹസ്തവുമായി കിങ്ഖാന്‍

മുംബൈ: രാജ്യത്തിനെ മൊത്തം കണ്ണീരിലാഴ്ത്തി നെഞ്ചിലെ നോവായി മാറിയ സംഭവമായിരുന്നു ബിഹാറിലെ മുസഫര്‍പൂര്‍ റെയില്‍വെ സ്റ്റേഷനില്‍വച്ച്, അമ്മ മരിച്ചതറിയാതെ തൊട്ടുവിളിച്ചുകൊണ്ടിരുന്ന റഹ്മാന്‍ എന്ന കുഞ്ഞിന്റെ വീഡിയോ. അതിവേഗമായിരുന്നു ഈ വീഡിയോ രാജ്യത്ത് പടര്‍ന്നത്. അത്രമേല്‍ ഏതൊരു വ്യക്തിയുടെയും കണ്ണു നനയ്ക്കുന്നതായിരുന്നു ആ വീഡിയോ. ഇപ്പോള്‍ ഇതാ ആ കുഞ്ഞിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ കിങ്ഖാന്‍.

രക്ഷിതാവ് നഷ്ടപ്പെടുന്നതിന്റെ വേദന തനിക്ക് മനസ്സിലാകുമെന്നാണ് കുഞ്ഞിന് സഹായം വാഗ്ദാനം ചെയ്‌തെത്തിയ ഷാരൂഖ് ആദ്യം പറഞ്ഞത്. കുട്ടിക്കാലത്തുതന്നെ തന്റെ പിതാവിനെ നഷ്ടപ്പെട്ടി ഷാരൂഖ് ഖാന് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാവിനെയും നഷ്ടമായിരുന്നു. 2013 ല്‍ ഷാരൂഖ് ഖാന്‍ സ്ഥാപിച്ച അദ്ദേഹത്തിന്റെ തന്നെ മിയര്‍ ഫൗണ്ടേഷനാണ് കുട്ടിക്ക് സഹായവുമായി എത്തിയിരിക്കുന്നത്.

”ഈ കുഞ്ഞിനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. രക്ഷിതാവിനെ നഷ്ടപ്പെട്ട സാഹചര്യം നേരിടാന്‍ അവന് കരുത്ത് ലഭിക്കട്ടെ. എനിക്കറിയാം അത് എത്രമാത്രം വേദനയാണെന്ന്. ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട്” എന്നാണ് കുട്ടിക്ക് സാഹായ വാഗ്ദാനം നല്‍കി കൊണ്ട് ഷാരൂഖ് പറഞ്ഞത്.

അതിഥി തൊഴിലാളിയായ 27 വയസുകാരിയായ അര്‍ബീന ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ബിഹാറിലേക്കുള്ള പ്രത്യേക ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങിയതായിരുന്നു. മതിയായ ആഹാരമോ വെള്ളമോ ലഭിക്കാതെ ക്ഷീണിതയായിരുന്നു അവരെന്നും റഹ്മാന്‍ കൂടാതെ നാല് വയസ്സുള്ള ഫര്‍മാന്‍ എന്ന മകനുമുണ്ട് ഇവര്‍ക്കെന്നും ബന്ധുക്കള്‍ പറയുന്നു. കുട്ടിയുടെ വീഡിയോ വൈറലായതോടെ പാറ്റ്‌നഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. സംഭവത്തെ ഞെട്ടിക്കുന്നതും നിര്‍ഭാഗ്യകരവുമെന്നാണ് കോടതി വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button