തമിഴ്‌നാട്ടില്‍ ജനിച്ച് നാടോടി ഗായകസംഘത്തിന്റെ കൂടെ നാടോടി ഗാനങ്ങള്‍ പാടി നടന്ന് തെന്നിന്ത്യയുടെ സംഗീത ചക്രവര്‍ത്തിയായ ഇളയരാജക്ക് ഇന്ന് 77 ആം പിറന്നാള്‍. ഇന്ത്യന്‍ സിനിമാ സംഗീതലോകത്തെ സമാനതകളില്ലാത്ത കുലപതിയാണ് ഇളയരാജ. ദക്ഷിണേന്ത്യന്‍ ജീവിതങ്ങളുടെ ആത്മാംശം തുളുമ്പുന്ന ഈണങ്ങളിലൂടെ ശ്രോതാക്കളില്‍ ഇളയരാജയുടെ സംഗീതം ഇന്നും ആനന്ദം നിറക്കുന്നവയാണ്. ഈണം കൊണ്ട് പ്രേക്ഷകരെ പ്രണയത്തിലാഴ്ത്തിയ അദ്ദേഹം പിന്നീട് ഇസൈരാജ എന്നറിയപ്പെട്ടു.
1976 ല്‍ അന്നക്കിളി എന്ന തമിഴ് സിനിമയ്ക്കു സംഗീതസംവിധാനം നിര്‍വഹിച്ചാണ് അദ്ദേഹം ചലച്ചിത്രലോകത്തേക്ക് എത്തി. പിന്നീടുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ആരെയും അസൂയപ്പെടുത്തന്നതായിരുന്നു. ചെറുപ്പത്തില്‍ തുടങ്ങിയ സംഗീത ജീവിതവും സലീല്‍ ചൗധരി, ജി. കെ. വെങ്കിടേഷ് അടക്കമുള്ള സംഗീത സംവിധായകര്‍ക്കൊപ്പമുള്ള ശിഷ്യണവും ഇളയരാജയെ സിനിമ സംഗീതത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു. തമിഴ് നാടോടി സംഗീതത്തോടൊപ്പം പാശ്ചാത്യ സംഗീതത്തിന്റെയും സിംഫണിയുടെയും ചേരുവകള്‍ രാജയുടെ പാട്ടുകളില്‍ ഇഴുകി ചേര്‍ന്നിരുന്നു. ഒന്നിനു പിറകേ ഒന്നായി ആ ഗാനങ്ങള്‍ മത്സരിച്ച് ആസ്വാദക ഹൃദയങ്ങളിലേക്ക് എത്തി. അന്നും ഇന്നും സംഗീതം ആസ്വാദകരെ ഹരം കൊള്ളിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളും ഈണങ്ങളും.
മലയാള സിനിമാ സംഗീതത്തില്‍ അന്യഭാഷയില്‍ നിന്നുള്ള സംഗീതജ്ഞരില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ഒരുക്കിയത് ഇളയരാജയാണ്. പ്രണയത്തിനും വിരഹത്തിനുമൊക്കെ വരികളില്‍ നിന്നു താളങ്ങളിലൂടെ ഇളയരാജ ജീവന്‍ പകര്‍ന്നപ്പോള്‍ ആസ്വാദകര്‍ അത് നെഞ്ചോട് ചേര്‍ത്തുവച്ചു. തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലെല്ലാം അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
Post Your Comments