
കൊച്ചി :ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമ, സീരിയല്‍ ഷൂട്ടിംഗിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സിനിമാ ചിത്രീകരണം ഉടനുണ്ടാകില്ല. ഔട്ട്‌ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി കിട്ടിയതിന് ശേഷം മാത്രമെ ചിത്രീകരണം തുടങ്ങൂവെന്ന് ചലച്ചിത്ര സംഘടനകള്‍ അറിയിച്ചു.
നിലവില്‍ ഇന്‍ഡോര്‍ ഷൂട്ടിന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതെന്നതിനാല്‍ ലോക്ഡൗണ്‍ തീരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്ന് ചലച്ചിത്ര സംഘടനകള്‍ വ്യക്തമാക്കി. സിനിമാ ചിത്രീകരണത്തിന് പരമാവധി അന്‍പത് പേര്‍ക്കും ടിവി സീരിയല്‍ ചിത്രീകരണത്തിന് പരമാവധി 25 പേര്‍ക്കുമാണ് അനുമതി നല്‍കിയിരിക്കുന്നത്.
Post Your Comments