ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്റെ മാതാവ് രസീനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ഇവരുടെ ആരോഗ്യ നില തൃപ്തികരമണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വാജിദിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.രഇതേ തുടര്‍ന്നാണ് മാതാവ് രസീനയെ പരിശോധനക്ക് വിധേയമാക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിലെ മറ്റു കോവിഡ് രോഗികേളാടും രസീന സമ്പര്‍ക്കം പുലര്‍ത്തിയതായാണ് വിവരം.
വൃക്കയിലെ അണുബാധയെ തുടര്‍ന്ന് മുംബൈ ചെമ്പുരിലെ സുാന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാജിദ് ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മരിച്ചത്. വ്യക്ക രോഗത്തെ തുടര്‍ന്ന് വാജിദിന് വൃക്ക മാറ്റിവെക്കല്‍ നടത്തിയെങ്കിലും വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാല് ദിവസമായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു വാജിദ് ഖാന്‍. സംഗീത സംവിധായകന് ആദരാഞ്ജലികള്‍ നേര്‍ന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം എത്തിയിരുന്നു.
Post Your Comments