Latest NewsNEWS

സിനിമയില്‍ ചാന്‍സ് കിട്ടുന്നില്ല, അതുകൊണ്ട് വസ്ത്രത്തിന്റെ നീളം കുറച്ചു ; ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് പരിഹാസവുമായി എത്തിയ ആരാധകന് അനുശ്രീയുടെ തകര്‍പ്പന്‍ മറുപടി

ലോക്ക്ഡൗണ്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മലയാളികളുടെ പ്രിയ നടി അനുശ്രീ. കഴിഞ്ഞ ദിവസം താരം ഒരു ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാകുകയും ചെയ്തു. നാടന്‍ വേഷങ്ങളില്‍ മാത്രം എത്തിയിരുന്ന താരത്തിന്റെ ഈ മാറ്റം ആരാധകരെ ഞെട്ടിച്ചെങ്കിലും അവര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിനെ പിന്തുണച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരു ചെറിയ വിഭാഗം വിമര്‍ശനങ്ങളും പരിഹാസങ്ങളുമായും എത്തിയിരുന്നു.

ഇപ്പോള്‍ ഇതാ ഗ്ലാമര്‍ ചിത്രങ്ങളില്‍ പരിഹാസവുമായി എത്തിയ യുവാവിന് മറുപടിയുമായി അനുശ്രീ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയില്‍ ചാന്‍സ് കിട്ടാത്തതുകൊണ്ടാണോ വസ്ത്രത്തിന്റെ നീളം കുറച്ചതെന്നായിരുന്നു ആരാധകന്റെ കമന്റ്. അധികം വൈകാതെ തന്നെ താരത്തിന്റെ മറുപടിയും എത്തി. ‘കഷ്ടം’ എന്നുമാത്രമായിരുന്നു ഈ പരിഹാസത്തിന് നടിയുടെ മറുപടി.

നിരവധി പേരാണ് അനുശ്രീയെ പിന്തുണച്ച് രംഗത്തുവന്നതും. എന്നാല്‍ സംഭവം വിവാദമാകുകയതോടെ നടിയുടെ മറുപടി കിട്ടാനായിരുന്നു ഇത്തരത്തിലൊരു കമന്റ് ചെയ്തതെന്ന് പറഞ്ഞ് യുവാവിന്റെ വിശദീകരണവും എത്തി.

‘എന്നെ തന്നെ വെല്ലുവിളിക്കാനും സ്ഥിര സങ്കല്‍പങ്ങളെ തകര്‍ക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര.’-എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button