കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ അന്യനാടുകളില്‍ ഒറ്റപ്പെട്ടുപോയവരെ സ്വന്തം വീടുകളിലെത്തിക്കാനുള്ള യാത്രസൗകര്യവും ഭക്ഷണവും എല്ലാം ഒരുക്കി മുന്‍പന്തിയില്‍ സഹായവുമായി ബോളിവുഡ് നടന്‍ സോനു സൂദ് രംഗത്തുണ്ട്. നടന്റെ സഹായത്താല്‍ ബസ്സിലും വിമാനത്തിലുമൊക്കെയായി ആയിരക്കണക്കിന് ആളുകള്‍ സ്വന്തം വീടുകളിലേക്കെത്തി. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു ആവശ്യവുമായാണ് നടനെ സമീപിച്ചിരിക്കുകയാണ് ഒരു യുവതി.
ജനതാ കര്‍ഫ്യൂ ദിനം മുതല്‍ ഭര്‍ത്താവിനൊപ്പം ചിലവഴിക്കുന്ന തനിക്ക് ഒരു മോചനം വേണമെന്നാണ് യുവതിയുടെ ആവശ്യം. ”ജനതാ കര്‍ഫ്യൂ മുതല്‍ നാലാം ലോക്ക്ഡൗണ്‍ വരെ ഞാന്‍ എന്റെ ഭര്‍ത്താവിനൊപ്പമാണ്. ഭര്‍ത്താവിനൊപ്പം തനിക്ക് ഇനി കഴിയാനാകില്ല. അദ്ദേഹത്തെയോ അല്ലെങ്കില്‍ തന്നെയോ അമ്മയുടെ അടുത്തേക്ക് അയക്കാന്‍ കഴിയുമോ” എന്നാണ് സോനുവിനോടുള്ള അഭ്യര്‍ത്ഥന. സുഷ്‌റിമ ആചാര്യ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇത്തരത്തിലൊരു ആവശ്യം വന്നത്.
നടനെ ടാഗ് ചെയ്തുളള ട്വീറ്റിന് സോനു നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സുഷ്‌റിമയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് തനിക്ക് ഒരു മെച്ചപ്പെട്ട പ്ലാന്‍ ഉണ്ടെന്നാണ് സോനു പറഞ്ഞിരിക്കുന്നത്. ഞാന്‍ നിങ്ങളെ രണ്ടുപേരെയും ഗോവയിലേക്ക് അയക്കട്ടേ, എന്തു പറയുന്നു എന്നായിരുന്നു താരത്തിന്റെ ചോദ്യം.
Post Your Comments