മലയാളികളുടെ പ്രിയ ഗായിക റിമി ടോമിയെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ശരീരഭാരം കുറച്ച് മെലിഞ്ഞ സുന്ദരിയായിരിക്കുകയാണ് ഇപ്പോള്‍ റിമി ടോമി. പച്ചവെള്ളം കുടിച്ചാലും എന്തു കഴിച്ചാല്‍ പെട്ടെന്നു വണ്ണം വയ്ക്കുന്ന ശരീപ്രകൃതമുള്ള താന്‍ തന്റെ ശരീരഭാരം കുറച്ചത് എങ്ങനെയെന്ന രഹസ്യം ഒരു യൂട്യൂബ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ഇപ്പോള്‍ 65 കിലോയില്‍ നിന്ന് 52 കിലോയിലെത്തി നില്‍ക്കുകയാണ് റിമി.
2012 ലാണ് ശരീരഭാരം കുറയ്ക്കണമെന്ന ചിന്ത തനിക്കുണ്ടായതെന്ന് റിമി പറയുന്നു. ഒന്നര അല്ലെങ്കില്‍ രണ്ടു മണിക്കൂറുള്ള വര്‍ക്ക്ഔട്ടില്‍ അതു നല്കുന്ന റിസല്‍റ്റ് വച്ചു നോക്കിയാല്‍ ഒരു കഷ്ടപ്പാടേ അല്ലെന്നും ഇനി ഇതു നിയന്ത്രിച്ചു കൊണ്ടുപോകാനാണ് ശ്രമമെന്നും താരം പറയുന്നു. ലോക്ഡൗണിലും വ്യായാമം ചെയ്യുന്നതിന് ഒരു കുറവും വരുത്തിയില്ല. വീട്ടില്‍ത്തന്നെയായിരുന്നു വര്‍ക്ഔട്ട് മുഴുവനെന്നും താരം പറയുന്നു.
മാത്രവുമല്ല മാസത്തിലൊന്ന് എന്ന മട്ടില്‍ ജലദോഷവും പനിയും ചുമയുമൊക്കെ വരുന്ന കൂട്ടത്തിലായിരുന്നു താമെന്നും രണ്ടു മാസം കൂടുമ്പോള്‍ രണ്ടു കോഴ്സ് ആന്റിബയോട്ടിക് എടുത്തിരുന്ന താന്‍ വര്‍ക്ഔട്ട് ചെയ്യാന്‍ തുടങ്ങിയതോടെ പ്രതിരോധശേഷി വര്‍ധിച്ചെന്നും ഇപ്പോള്‍ ആറു മാസത്തിലധികമായി ജലദോഷമോ പനിയോ ഒക്കെ വന്നിട്ടെന്നും റിമി പറഞ്ഞു. മാത്രമല്ല കൂടുതല്‍ എനര്‍ജറ്റിക് ആകുകയും ചെയ്തുവെന്നും റിമി പറയുന്നു.
റിമിയുടെ അഭിപ്രായത്തില്‍ പ്രായം കൂടിവരുമ്പോഴാണ് നമ്മള് ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നാണ്. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരത്തില്‍ എങ്ങനെ ഉണ്ടാകും എന്ന് ഒരിക്കലെങ്കിലും അറിഞ്ഞിരിക്കണമെന്നും നല്ല ഫിറ്റ് ആയ വസ്ത്രങ്ങളൊക്കെ ഇട്ട് അതിന്റെ ഭംഗിയും അറിയണമെന്നും റിമി പറയുന്നു.
Post Your Comments