കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സീരിയലുകളുടെ സംപ്രേഷണം ഇന്ന് മുതല്‍ പുനരാരംഭിക്കുന്നു. നേരത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ചിത്രീകരണങ്ങള്‍ തുടങ്ങാന്‍ നിബന്ധകളോടെ അനുമതി കൊടുത്തതിന് പിന്നാലെയാണ് സംപ്രേഷണം പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സീരിയലുകളുടെ ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവെയ്ക്കാനായിരുന്നു മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റിയുടെ ആദ്യ തീരുമാനം. മാര്‍ച്ച് 17 ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ ലൊക്കേഷനിലെ സാങ്കേതിക വിദഗ്ധരുടെയും ആര്‍ട്ടിസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയും പൊതു ഇടങ്ങളിലെ സീനുകളുടെ ചിത്രീകരണം ഒഴിവാക്കി കൊണ്ടും മറ്റു നിബന്ധനകളോടെ മാര്‍ച്ച് 19 ഓടെ എല്ലാ ടെലിവിഷന്‍ പരിപാടികളുടെയും ഷെഡ്യൂളുകള്‍ ഉടനെ തീര്‍ക്കാന്‍ തീരുമാനമായിരുന്നു.
എന്നാല്‍ അതിനിടയിലാണ് സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായതോടെ രാജ്യമൊന്നാകെ 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ടെലിവിഷന്‍ പരിപാടികളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും അനിശ്ചിതത്വത്തിലായിരുന്നു. ഇപ്പോള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് ചിത്രീകരണം പുനരാരംഭിക്കുന്നത്.
ചിത്രീകരണം പുനരാരംഭിക്കുമ്പോള്‍ നടപ്പിലാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയാണ് 37 പേജുള്ള പുതിയ വര്‍ക്കിങ് പ്രോട്ടോക്കോളില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
1. ഓരോ ക്രൂ അംഗവും മുഴുവന്‍ സമയവും മൂന്ന് ലെയറുളള മെഡിക്കല്‍ മാസ്‌കും കയ്യുറകളും ധരിക്കണം.
2. ഹസ്തദാനം, ആലിംഗനം, ചുംബനം, എന്നിവയിലൂടെയുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കുക
3. ശാരീരിക അകലം പാലിക്കുക.
4. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള 2 മീറ്റര്‍ ദൂരം നിലനിര്‍ത്തണം.
6. സിഗരറ്റ് പങ്കുവയ്ക്കുന്നത് നിര്‍ത്തുക.
7. 60 വയസ്സിനു മുകളിലുള്ള ക്രൂ, കാസ്റ്റ് അംഗങ്ങളെ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഒഴിവാക്കുക. തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
Post Your Comments