Latest NewsNEWS

ക്വാറന്റൈന്‍ കഴിഞ്ഞ് വീട്ടിലെത്തിയ പൃഥ്വിക്ക് സമ്മാനമായി കിട്ടിയത് ഒരു പെട്ടി

ആടുജീവിതം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയ പൃഥ്വിരാജ് ഹോട്ടലില്‍ ക്വറന്റൈനില്‍ കഴിഞ്ഞ ശേഷം വീട്ടിലെ ക്വറന്റൈനില്‍ പ്രവേശിക്കാനെത്തിയ പൃഥ്വിയെ കാത്ത് നിന്നത് അടിപൊളി സമ്മാനമായിരുന്നു. സമ്മാനപെട്ടിയുടെ ചിത്രവും സമ്മാനവും പൃഥ്വിയുടെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

മൈസൂര്‍ പാക്കും, കുരുമുളകിട്ട് വറുത്ത കശുവണ്ടിയും ഒപ്പം മറ്റു ചില മധുര പലഹാരങ്ങളുമടങ്ങിയ ഒരു മധുര പെട്ടിയായിരുന്നു പൃഥ്വിക്ക് സമ്മാനമായി ലഭിച്ചത്. ശ്രീകൃഷ്ണ സ്വീറ്റ്‌സില്‍ നിന്നും ലഭിച്ച ഈ സ്‌നേഹ സമ്മാനത്തില്‍ നിരവധി മധുര പലഹാരങ്ങളടങ്ങിയതായി കാണാം. ഇതിന്റെ ചിത്രം സുപ്രിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ക്വാറന്റൈനിന്റെ ആദ്യ ഏഴു ദിനങ്ങള്‍ ഫോര്‍ട്ട് കൊച്ചിയിലായിരുന്നു പൃഥ്വി ചിലവഴിച്ചത്. ഇവിടുത്തെ ഹോട്ടലില്‍ അത്യാവശ്യം ജിം ഉപകരണങ്ങളും പൃഥ്വിക്കായി ഒരുക്കിയിരുന്നു. തുടര്‍ന്ന് താരം നടത്തിയ മേക്കോവറും ഏറെ ചര്‍ച്ചയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button