മദ്യ വില്പനയ്ക്കായി ബെവ് ക്യു ആപ് ആരംഭിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പലപ്പോഴും പണിമുടക്കിയ ഈ ആപ്പ് ടച്ചിങ്സ് ക്യു ആപ്പ് തുടങ്ങുന്നു. ഉദ്ഘാടനത്തിനു വിളിക്കുന്നത് നടന് കൂടിയായ ഡോ. റോണിയെ.
ഗുലുമാലില്‍ സംവിധായകന് അനൂപ് പന്തളമാണ് ഡോ. റോണിയെ ‘ആപ്പി’ലാക്കാൻ ശ്രമിച്ചത്. ആസിഫ് അലി ചിത്രം െകട്ടിയോളാണ് എന്റെ മാലാഖയുടെ സംവിധായകൻ നിസാമും എഡിറ്ററായ നൗഫലുമാണ് റോണിയെ ആപ്പിലാക്കാൻ അനൂപിനെ സമീപിച്ചത്.
ബെവ് ക്യു പോലെ കുടിയന്മാർക്കു മാത്രമായി ടച്ചിങ്സ് ക്യു ആപ്പ് തുടങ്ങുന്നുണ്ടെന്നും സിനിമാ താരങ്ങളിൽ കുടിയന്മാരായ താങ്കളാണ് ഇത് ഉദ്ഘാടനം ചെയ്യേണ്ടതെന്നുമായിരുന്നു അനൂപ് ആവശ്യപ്പെട്ടത്. ഇത് കേട്ടതോടെ താരം ആകെ സങ്കടത്തിലായി. വല്ലപ്പോഴും മാത്രം കുടിക്കുന്ന ഒരാളാണെന്നും താനല്ല ഇതിന് അനുയോജ്യനെന്നുമായിരുന്നു റോണി മറുപടിയായി പറഞ്ഞത്. അങ്ങനെയെങ്കിൽ കള്ളു കുടിക്കുന്ന വിഡിയോ തന്റെ കയ്യിലുണ്ടെന്നായി അനൂപ്. എന്നാൽ ഇതിനൊപ്പം പ്രകോപിതനാകാൻ റോണി തയാറായില്ല. അവസാനം അനൂപ് തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി
Post Your Comments