വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 42 വയസ്സായിരുന്നു.
വ്യക്ക രോഗത്തെ തുടര്‍ന്ന് വാജിദിന് വൃക്ക മാറ്റിവെക്കല്‍ നടത്തിയെങ്കിലും വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാല് ദിവസമായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു വാജിദ് ഖാന്‍. സംഗീത സംവിധായകന് ആദരാഞ്ജലികള്‍ നേര്‍ന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം എത്തിയിരുന്നു.
എന്റെ സഹോദരന്‍ വാജിദ് ഞങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞു എന്നാണ് സോനു കുറിച്ചിരിക്കുന്നത്. വാജിദ് ഭായിയുടെ ചിരിയാണ് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തത് എന്നാണ് നടി പ്രിയങ്ക ചോപ്ര കുറിച്ചത്. എപ്പോഴും ചിരിക്കുമായിരുന്നു. ഏറെ നേരത്തെയായിപോയി പോയത്. കുടുംബത്തിലുളളവര്‍ക്ക് എന്റെ അനുശോചനം അറിയിക്കുന്നു. പ്രിയങ്കാ ചോപ്ര ട്വീറ്റ് ചെയ്തു.
Post Your Comments