BollywoodGeneralLatest News

കുടുംബ പ്രേക്ഷകരുടെ പ്രിയ താരത്തിനു കോവിഡ് -19 പോസിറ്റീവ് ; കുടുംബാംഗങ്ങളും ആശുപത്രിയില്‍

ഇപ്പോഴത്തെ ടൂറിസം, സാംസ്കാരിക, ജലസേചന മന്ത്രി സത്പാൽ മഹാരാജിന്റെ മകനാണ് സുയേഷ്

ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. ഈ ഘട്ടത്തില്‍ പ്രേക്ഷകരെ നിരാശരാക്കി പുതിയ ഒരു റിപ്പോര്‍ട്ട്. കുടുംബ പ്രേക്ഷകരുടെ പ്രിയ നടി മോഹന കുമാരി സിംഗിന് കൊറോണ വൈറസിന് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചു.

സ്റ്റാർ പ്ലസിലെ ജനപ്രിയ പരമ്പര ‘യെ റിഷ്ട ക്യാ കെഹ്‌ലതാ ഹായ്’ യിൽ കീർത്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹനയും താരത്തിന്റെ അമ്മായിയച്ഛന്‍ സത്പാൽ മഹാരാജ്, അമ്മായിയമ്മ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരും ഇപ്പോൾ ആശുപത്രിയിലാണ്.

2019 ഒക്ടോബർ 14 നായിരുന്നു സുയേഷ് റാവത്തുമായി താരത്തിന്റെ വിവാഹം. ഉത്തരാഖണ്ഡിലെ ഇപ്പോഴത്തെ ടൂറിസം, സാംസ്കാരിക, ജലസേചന മന്ത്രി സത്പാൽ മഹാരാജിന്റെ മകനാണ് സുയേഷ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ സത്പാൽ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളെയും കൊറോണ വൈറസിനായി പരിശോധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button