Latest NewsNEWS

മിയ ജോര്‍ജ് വിവാഹിതയാകുന്നു ; വിവാഹ നിശ്ചയം കഴിഞ്ഞു

മലയാളികളുടെ പ്രിയ നായിക മിയ ജോര്‍ജ് എന്ന ജിമി ജോര്‍ജ്ജ് വിവാഹിതയാകുന്നു. എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയാണ് മിയയുടെ ഭാവി ജീവിത പങ്കാളി. ഡിസംബറിലായിരിക്കും വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞു. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജ്ജിന്റെയും മിനിയുടെയും മകളാണ് മിയ.

അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചെയ്ത് രംഗത്തുവന്ന നടിയാണ് മിയ. പിന്നീട് മലയാള തമിഴ് സിനിമകളിലെ നായികയായി മാറുകയായിരുന്നു താരം. 2010 ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ഒരു സ്മാള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയായിരുന്നു മിയയുടെ സിനിമ പ്രവേശനം. പിന്നീട് 2012 ല്‍ ഇറങ്ങിയ ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് മിയ നായികയായി അരങ്ങേറുന്നത്. ഇതുവരെ 30 ലേറെ സിനിമകളില്‍ താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഡോക്ടര്‍ ലൗ, ഈ അടുത്ത കാലത്ത്, മെമ്മറീസ്, വിശുദ്ധന്‍, കസിന്‍സ്, സലാം കാശ്മീര്‍, അനാര്‍ക്കലി, പാവാട, ഹലോ നമസ്‌തെ, ഡ്രൈവിങ് ലൈസന്‍സ്, ബ്രദേഴ്‌സ് ഡെ, പട്ടാഭിരാമന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

അമരകാവ്യം എന്ന സിനിമയിലൂടെ തമിഴിലുമെത്തിയ മിയ ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ടിഎന്‍എസ്എഫ്എ. അവാര്‍ഡും നേടി. ഉങ്കരള റാംബാബു എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചിരുന്നു താരം. അല്‍മല്ലു ആണ് താരത്തിന്റെ അവസാനമായി തിയറ്ററുകളില്‍ എത്തിയ ചിത്രം. കോബ്ര എന്ന തമിഴ് ചിത്രമാണ് മിയയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

പാല അല്‍ഫോന്‍സ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളേജില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രിയുമെടുത്തിട്ടുണ്ട് മിയ.

shortlink

Related Articles

Post Your Comments


Back to top button