ഇന്ന് ജൂണ്‍ മാസത്തിന്റെ തുടക്കമാണ്, ആദ്യ ദിനം. സ്‌ക്കൂളുകള്‍ തുറക്കുന്നതിന്റെയും മഴക്കാലത്തിന്റെയും മനോഹരമായ ഓര്‍മകള്‍ സമ്മാനിക്കുന്ന മാസം. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മഴ എന്നാല്‍ മലയാളികള്‍ക്ക് അല്‍പ്പം പേടിയുള്ള ഓര്‍മയാണെങ്കിലും, കാലങ്ങളായി മലയാളികളുടെ പ്രണയ സ്വപ്നങ്ങള്‍ക്ക് കുളിരു പകര്‍ന്ന മനോഹരമായ മഴ ഓര്‍മകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ആളുകളും ജൂണ്‍ മാസത്തെ സ്വാഗതം ചെയ്ത് എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ നടി ഭാവനയും ജൂണ്‍ മാസത്തെ സ്വാഗതം ചെയ്യുകയാണ്.
ഭര്‍ത്താവ് നവീനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഭാവന ജൂണിനെ സ്വാഗതം ചെയ്യുന്നത്. നവീന്റെ മാറോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാവനയെയാണ് ആദ്യ ചിത്രത്തില്‍ കാണാനാവുക. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
https://www.instagram.com/p/CA4H-Z2F1HC/
നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു 2018 ജനുവരി 22 ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് ഭാവനയുടെയും നവീന്റെയും വിവാഹം. ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. വിവാഹശേഷം സമൂഹ മാധ്യമങ്ങളിലൂടെ ഭാവന തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടെ ഭാവന നവീനുമൊത്തുള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
പ്രണയദിനത്തില്‍ ഭാവന പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍ നവീനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. 2011ല്‍ ആദ്യമായി ഞാന്‍ നിങ്ങളെ കാണുമ്പോള്‍ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ആള്‍ എന്ന്. ഒരു നിര്‍മ്മാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തില്‍ നിന്നും നമ്മള്‍ വേഗം യഥാര്‍ത്ഥ സുഹൃത്തുക്കളായി മാറി.
https://www.instagram.com/p/B8h5C2GFrsH/?utm_source=ig_embed
അവര്‍ പറയുന്നതുപോലെ, മികച്ച ബന്ധങ്ങള്‍ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മള്‍ പ്രണയത്തിലായിട്ട് 9 വര്‍ഷങ്ങളാകുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മള്‍ കടന്നുപോയി, വേര്‍പ്പെട്ടുപോവേണ്ട അവസ്ഥകള്‍. പക്ഷേ കൂടുതല്‍ കരുത്തരായി നമ്മള്‍ പുറത്തുവന്നു. എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെ നമ്മള്‍ പോരാടും, എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരായി നമ്മള്‍ തുടരും. നിങ്ങളായിരിക്കുന്നതിന് നന്ദി, ഞാന്‍ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു,” എന്നായിരുന്നു ഭാവന കുറിച്ചത്.
Post Your Comments