
ഭാഗ്യവിധാതാ എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് റിച്ച സോണി. നീണ്ടകാലത്തെ സൗഹൃദത്തിനൊടുവില്‍ സുഹൃത്ത് ജിഗാര്‍ അലിയെ താരം കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹം ചെയ്തിരുന്നു. എന്നാല്‍ മുസ്ലീമിനെ വിവാഹം ചെയ്തു എന്ന് പറഞ്ഞു നടിയ്ക്ക് നേരെ വിമര്‍ശനം ഉയരുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നേരെയും അത്തരം വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തില്‍ മറുപടിയുമായി എത്തുകയാണ് താരം.
“മാനനഷ്ട നിയമപ്രകാരം നിങ്ങളുടെ വ്യാജ ഐഡിക്കെതിരെ നിയമപരമായ നടപടി സ്വീകരിച്ചിരിക്കും. ഞാന്‍ മാത്രമല്ല. ഭീഷണിപ്പെടുത്തുന്നത് നിങ്ങൾ പറയുന്നത് കേൾക്കുന്നു. നിങ്ങൾ ആരെയാണ് ട്രോളുന്നതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഈ സമയം ഞാൻ നിങ്ങളെ ബ്ലോക്ക് ചെയ്യില്ല. ഞാൻ കാത്തിരിക്കാം.” നടി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു
Post Your Comments