GeneralLatest NewsMollywood

ഓരോ ശ്വാസത്തിലും ഞാന്‍ കൂടെയുണ്ടാകും; ഗോപി സുന്ദറിനെ കുറിച്ച്‌ അഭയ ഹിരണ്‍മയി

പ്രപഞ്ചം എല്ലാവിധത്തിലും നിങ്ങളെ സ്‌നേഹിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യട്ടെ.

കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ കുറിച്ച്‌ ഗായിക അഭയ ഹിരണ്‍മയി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ഭൂമിയില്‍ തനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തിയാണ് അദ്ദേഹമെന്നും ഓരോ ശ്വാസത്തിലും താന്‍ അദ്ദേഹത്തിനൊപ്പമുണ്ടാകുമെന്നും അഭയ കുറിച്ചു. ഗോപി സുന്ദര്‍ പാട്ടു പാടുന്നതിന്റെ ഹ്രസ്വ വിഡിയോയും ഗായിക പോസ്റ്റു ചെയ്തിട്ടുണ്ട്.

അഭയ ഹിരണ്‍മയിയുടെ  കുറിപ്പ്:

‘ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യന്‍. നിങ്ങള്‍ എനിക്ക് മറ്റെല്ലാറ്റിനെക്കാളും ശ്രേഷ്ഠമാണ്. ഞാന്‍ നിങ്ങളെ ആരാധിക്കുന്നു, എന്നന്നേയ്ക്കുമായി സ്‌നേഹിക്കുന്നു. പ്രപഞ്ചം എല്ലാവിധത്തിലും നിങ്ങളെ സ്‌നേഹിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ഓരോ ശ്വാസത്തിലും ഞാന്‍ കൂടെയുണ്ടാകും. എല്ലാവിധ നന്മകളും സന്തോഷവും സമാധാനവും ആശംസിക്കുന്നു. ജന്മദിനാശംസകള്‍ ഏട്ടാ’.

shortlink

Related Articles

Post Your Comments


Back to top button