മകന്‍ ഗോകുല്‍ സുരേഷ് അഭിനയിച്ച ആദ്യ സിനിമയായ മുദ്ദുഗൗ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ആ ചിത്രം കാണാന്‍ തോന്നിയില്ലെന്നും സുരേഷ് ഗോപി. കണ്ടാല്‍ ഒരു പക്ഷെ വിമര്‍ശിക്കേണ്ടി വരുമോ എന്ന പേടിയുള്ളതു കൊണ്ടാണ് താന്‍ അത് കാണാതിരിക്കുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു. മകന്‍ അവന്റെ വഴിയേ കൃത്യമായി വരട്ടെ എന്നാണ് സുരേഷ് ഗോപി പറയുന്നത്.
മകന്റെ അഭിനയത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യാം, എന്നാല്‍ തനിക്ക് അതൊന്നും ഇഷ്ടമല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 2016ലാണ് വിപിന്‍ ദാസ് സംവിധാനം ചെയ്ത് ഗോകുല്‍ സുരേഷ് നായകനായ മുദ്ദുഗൗ റിലീസായത്. വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവരുടെ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിര്‍മ്മിച്ചത്.
അനൂപ് സത്യന്‍ ദുല്‍ഖറിനെ നായകനാക്കി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് തിരിച്ചെത്തിയ സുരേഷ് ഗോപി മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. താരത്തിന്റെ അടുത്ത സിനിമ നിതിന്‍ രഞ്ജി പണിക്കര്‍ ഒരുക്കുന്ന കാവല്‍ ആണ്. തുടര്‍ന്ന് ലേലം 2 വും ആരംഭിക്കും.
Post Your Comments