തെന്നിന്ത്യന്‍ സൂപ്പര്‍താരം റാണ ദഗുബാട്ടിയുടെ വിവാഹത്തിയതി പുറത്തുവിട്ട് താരത്തിന്റെ പിതാവ്. നിര്‍മാതാവുമായ സുരേഷ് ദഗുബാട്ടിയാണ് റാണയുടെ പിതാവ്. ആഗസ്റ്റ് 8 നാണ് റാണയും മിഹീക ബജാജും തമ്മിലുള്ള വിവാഹം. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിരിക്കും വിവാഹചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിലവിലെ സാഹചര്യത്തില്‍ വിവാഹ സല്‍ക്കാരം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല.
മഹീകയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് റാണ പ്രണയവാര്‍ത്ത പുറത്തുവിട്ടത്. പിന്നാലെ ഇരുവരുടെയും പ്രീ എന്‍ഗേജ്മെന്റ് ചിത്രങ്ങളും പുറത്തുവന്നിരുന്നു.
Post Your Comments