മലയാളികളുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. അഭിനയത്തിനപ്പുറം ഫാഷന്‍ ഡിസൈനിംഗ് രംഗത്തും തന്റെ പ്രതിഭ തെളിയിച്ച കലാകാരിയാണ് സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലൂടെ പൂര്‍ണിമ ഫാഷന്‍ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. താരം തന്റെ പുതിയ ഡിസൈനുകള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഇതാ താരം പുതിയ ഡിസൈനുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഡെനിം കൊണ്ടുള്ള വസ്ത്രമണിഞ്ഞാണ് താരം എത്തിയിരിക്കുന്നത്.
https://www.instagram.com/p/CA13xz5pHUK/
ഡെനിമും ഞാനും ഞങ്ങളുടെ പ്രണയകഥയും എന്ന അടിക്കുറിപ്പും നിരവധി ഹാഷ്ടാഗുകളും ചേര്‍ത്താണ് പൂര്‍ണിമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇതിനകം തന്നെ നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്.
https://www.instagram.com/p/CA14J8WpVWf/
വേറിട്ട ഫാഷന്‍ പിന്തുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരം ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല.
https://www.instagram.com/p/CA14X8DJE_M/
അടുത്തിടെ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ മുണ്ടുടുത്തു കൊണ്ട് പങ്കുവച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയുന്നു. ‘മുണ്ടുടുത്ത ഞാന്‍’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തില്‍ ഖാദി കൊണ്ടുള്ള ഡ്രസ്സാണ് പൂര്‍ണിമ അണിഞ്ഞിരുന്നത്.
https://www.instagram.com/p/CAPf8PLJZxT/
Post Your Comments