![](/movie/wp-content/uploads/2020/05/nazriya.jpg)
മലയാളികളുടെ എന്നല്ല തെന്നിന്ത്യയിലെ തന്നെ ആരാധകരുടെ മനം കവര്‍ന്ന നായികയാണ് നസ്രിയ നസീം. താരം കുഞ്ഞിനെ പോലെ പരിപാലിക്കുന്ന വളര്‍ത്തുനായയാണ് ഓറിയോ. ഓറിയോയുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും നസ്രിയ മറക്കാറില്ല. ഇപ്പോള്‍ ഓറിയോയ്ക്കൊപ്പം സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ നടനും ഫഹദിന്റെ അനിയനുമായ ഫര്‍ഹാന്‍ ഫാസില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
ഓറിയോയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വെള്ളയും കറുപ്പും ഇടകലര്‍ന്ന് ഓറിയോ ബിസ്‌കറ്റിനെ ഓര്‍മ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞന്‍ നായയുടെ പ്രത്യേകത.
https://www.instagram.com/p/CA0UkaIpLq3/?utm_source=ig_embed
ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ നേരത്തെ പറഞ്ഞിരുന്നു. ഓറിയോ തന്റെ ആത്മാര്‍ഥ സുഹൃത്താണെന്നും ശരിക്കും തനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോയെന്നും കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ തനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നുവെന്നും താരം ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Post Your Comments