കോവിഡ് പ്രതിസന്ധി മൂലം തിയറ്ററുകള്‍ അടച്ച അന്നു മുതല്‍ സിനിമ ആരാധകരായ പ്രേക്ഷകര്‍ ഓരോരുത്തരും ചോദിക്കുന്ന ചോദ്യമാകും ഇനിയെന്നാണ് തിയറ്ററുകളില്‍ പോയി ഒരു സിനിമ കാണുകയെന്ന്. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് നേരത്തെ കേരളത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ പോലും തിയറ്ററുകളില്‍ സിനിമ എത്തിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പല മേഖലകളിലും ഇളവുകള്‍ നല്‍കി വരുന്നതിനാല്‍ ഉടന്‍ തന്നെ തിയറ്ററുകളും തുറക്കുമെന്നാണ് പ്രേക്ഷകര്‍ വിശ്വസിക്കുന്നത്. എന്തായാലും എല്ലാവരും ഒരുമിച്ച് എന്നാണ് സിനിമ തിയറ്ററില്‍ കാണാനാകുകയെന്ന് ചോദിച്ച് കുടുംബഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍.
തിയറ്ററില്‍ പോയി സിനിമ കാണുമ്പോഴെടുത്ത ഫോട്ടോയാണ് കൃഷ്ണകുമാര്‍ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭാര്യ സിന്ധു കൃഷ്ണകുമാറും മകളും നടിയുമായ അഹാന കൃഷ്ണകുമാറും ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പം സിനിമ കാണുമ്പോള്‍ എടുത്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/CA0BQgGnpXc/
ലോക്ക്ഡൗണ്‍ ആയതിനാല്‍ തന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാണ് കൃഷ്മകുമാറും കുടുംബവും. ഇവരുടെ വീഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാകാറുമുണ്ട്.
Post Your Comments