മലയാളികളുടെ പ്രിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. ലോക്ക്ഡൗണ്‍ കാലം ഡാന്‍സും പാട്ടും ടിക്ടോക് വീഡിയോകളും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം. നാലു മക്കളില്‍ മൂത്ത മകളാണ് മലയാളികളുടെ പ്രിയ നടി അഹാന കൃഷ്ണകുമാര്‍. ഇപ്പോള്‍ ലോക്ക് ഡൗണ്‍ സമയത്തെ തന്റെ വിനോദങ്ങളെ കുറിച്ചും അച്ഛനെകുറിച്ചും തുറന്നു പറയുകയാണ് മക്കളിലൊരാളായ ദിയ കൃഷ്ണ.
സിനിമയില്‍ അഭിനയിക്കണമെന്ന് ചെറുപ്പം മുതലേ വലിയ ആഗ്രഹമായിരുന്നു. പക്ഷേ ഇതുവരെ അത് സംഭവിച്ചിട്ടില്ല, ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. പക്ഷേ തുടക്കം നല്ലതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. നല്ല അവസരത്തിനായി കാത്തിരിക്കുകയാണെന്നും താരപുത്രി പറയുന്നു. ആള്‍ക്കാരെ എന്റര്‍ടെയ്ന്‍ ചെയ്യാനിഷ്ടമാണെന്നും അഹാനയും മറ്റുള്ളവരുമൊക്കെ ടിക്ടോക്കൊക്കെ ചെയ്യുന്നത് കണ്ടാണ് താനും ടിക് ടോക്കൊക്കെ ചെയ്തു തുടങ്ങിയതെന്നും ദിയ പറയുന്നു. വീട്ടില്‍ ഹന്‍സികയെ ആണ് ഏറ്റവുമിഷ്ടം. അവള്‍ക്കൊപ്പമാണ് കിടക്കുന്നതെന്നും ദിയ പറഞ്ഞു.
അതേസമയം വീടിനടുത്ത് പയ്യന്മാര്‍ക്കൊക്കെ നില്‍ക്കാന്‍ പേടിയാണെന്നും ആരും അങ്ങനെ അടുക്കാറില്ലെന്നും വീട്ടില്‍ അച്ഛന്‍ ഉണ്ടെങ്കില്‍ ഒന്നും പറയില്ലെങ്കില്‍ പോലും സുഹൃത്തുക്കള്‍ വന്നാലും അധികസമയം അവിടെ നില്‍ക്കാറില്ലെന്നും ദിയ പറഞ്ഞു. ദിയ പറയുന്നു.
Post Your Comments